ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൽ 475 ഒഴിവുകൾ

എച്ച്.എ.എല്ലിൽ (ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്) 475 അപ്രന്റീസ് ഒഴിവുകളുണ്ട്. ഒഴിവ് ഉള്ളത് വിവിധ വകുപ്പുകളിലായാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നാസിക് ഡിവിഷനിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒരു വർഷം അപ്രിൻീസ് ട്രെയിനികളായി, തെരഞ്ഞെടുക്കപ്പെടുന്നവർ ജോലി ചെയ്യേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അപ്രന്റീസ് ആക്ട് 1961 പ്രകാരമുള്ള സ്റ്റൈപ്പന്റ് ലഭിക്കും. ഐ.ടി.ഐ ഉള്ളവർക്ക് ബന്ധപ്പെട്ട ട്രേഡിൽ അപേക്ഷിക്കാം.

ഫിറ്റർ-210, ടേർൺർ-28, മെക്കാനിസ്റ്റ്- 26, കാർപെന്റർ- 3, മെക്കാനിസ്റ്റ്- 6, ഇലക്ട്രീഷ്യൻ -78, ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ)-8, ഇലക്ട്രോണിക്സ് മെക്കാനിക് -8, പെയിന്റർ (ജനറൽ)-5, ഷീറ്റ് മെറ്റൽ വർക്കർ-4, മെക്കാനിക്ക്- 4, കംപ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്-77, വെൽഡർ -10, സ്റ്റെനോഗ്രാഫർ-8 എന്നിങ്ങനെ മൊത്തം 475 ഒഴിവുകളുണ്ട്.

അപേക്ഷിക്കാൻ ആഗ്രഹമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം ചെയ്യേണ്ടത് അപ്രിന്റീസ് പോർട്ടലായ https://apprenticeshipindia.org ൽ രജിസ്റ്റർ ചെയ്യുകയാണ്. ശേഷം ഔദ്യോഗിക വെബ്സൈറ്റില് പറഞ്ഞിരിക്കുന്നതനുസരി ച്ച് അപേക്ഷ സമർപ്പിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 13 ആണ്.

Related posts