ഭാര്യയുമായി നല്ല പ്രണയത്തിലാണ്, അവൾക്ക് അങ്ങനെ പ്രത്യേകിച്ച ഇഷ്ടങ്ങൾ ഒന്നും ഇല്ലാത്ത ആളാണ്! ഉല്ലാസ് പന്തളം പറയുന്നു!

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഉല്ലാസ് പന്തളം. മിമിക്രിയിലൂടെയും സ്റ്റേജ് പെർഫോമൻസിലൂടെയും താരം സൃഷ്‌ടിച്ച ആരാധക വൃന്ദം തീരെ ചെറുതൊന്നുമല്ല. കോമഡി കൗണ്ടറുകൾക്ക് താരം ഏറെ പ്രശസ്തനുമാണ്. അടുത്തിടെയാണ് താരത്തിന്റെ ഭാര്യ ആശയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ആശയെ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെടുത്തി നിരവധി ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഒരു കോടിയിൽ പങ്കെടുക്കവെ ഉല്ലാസ് പന്തളം പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

ഏകദേശം മുപ്പത്തിരണ്ട് വയസ്സുവരെ വിവാഹം വേണ്ടെന്ന നിലപാടിൽ ആയിരുന്നു ഉല്ലാസ്. വിവാഹത്തിനോട് ഒരു ഒരു വിരുദ്ധ സമീപനം. അതിനു മറ്റൊന്നും ആയിരുന്നില്ല കാരണം, സ്വന്തമായി ഒരു വീടോ വരുമാനമാർഗ്ഗമോ ഇല്ലാത്തിരുന്നു. വാടകവീട്ടിലെ ജീവിതം തന്നെ ആയിരുന്നു വിവാഹം വേണ്ട എന്ന നില പാടെടുക്കാൻ കാരണം. ആകെ ഉണ്ടായിരുന്നത് നാല് സെന്റ് സ്ഥലം ആയിരുന്നു. രണ്ടു പ്രണയങ്ങളും പരാജയപ്പെട്ടു. പിന്നീട് ജീവിത പ്രാരാബ്ധങ്ങളുമൊക്കെയായി മുൻപോട്ട് പോകുന്നതിന്റെ ഇടയിൽ പ്രണയത്തെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ഒരു പെണ്ണിനെ കണ്ടൊള്ളൂ. ആ പെണ്ണിനെ തന്നെ വിവാഹം കഴിച്ചു. ഇപ്പോൾ ഭാര്യയുമായി നല്ല പ്രണയത്തിലാണ്, അവൾക്ക് അങ്ങനെ പ്രത്യേകിച്ച ഇഷ്ടങ്ങൾ ഒന്നും ഇല്ലാത്ത ആളാണ്.

കുഞ്ഞമ്മയുടെ ഭർത്താവ് വഴി വന്ന ആലോചനയാണ് വിവാഹത്തിൽ എത്തിയത്. എന്റെ സാഹചര്യങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് വന്ന ബന്ധം ആയിരുന്നു. എല്ലാം അവർക്ക് സമ്മതം ആയിരുന്നു അങ്ങനെയാണ് വിവാഹം നടക്കുന്നത്, എന്നും ഉല്ലാസ് ഷോയിൽ വ്യക്തമാക്കി0. വിവാഹം കഴിക്കുന്നത് വരെ പണിക്ക് പോകില്ലായിരുന്നു. മുപ്പതുവയസുവരെ വീട്ടുകാർ ആണ് നോക്കിയിരുന്നത്. എന്നാൽ വിവാഹ ശേഷം അത് പറ്റില്ലല്ലോ, അങ്ങനെയാണ് പെയിന്റിങ് പണിക്ക് പോകുന്നത്. പിന്നെ മിമിക്രിക്കാരുടെ ദേശീയ തൊഴിൽ ആണല്ലോ പെയിന്റിങ് ഉല്ലാസ് തമാശയായി ഷോയിൽ പറയുന്നു. സർക്കാർ ജോലി ഉള്ള ആളുകളും ഉണ്ട്. എല്ലാ ഫീൽഡിൽ ഉള്ള ആളുകളും ഇപ്പോൾ മിമിക്രി ചെയ്യുന്നുണ്ടല്ലോ. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 20 രൂപയാണ് എന്നും നടൻ പറഞ്ഞിരുന്നു.

Related posts