ഇന്ത്യൻ റെയിൽവേയുടെ എല്ലാ സർവീസുകളും പുനരാരംഭിക്കാൻ ഡിവിഷൻ ഓഫീസുകൾക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകി.രാജ്യത്ത് എല്ലാ ട്രെയിനുകളുടെയും സർവീസുകൾ ഏപ്രിൽ ഒന്ന് മുതൽ ആരംഭിച്ചേക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരുവർഷത്തോളമായി ഇന്ത്യൻ റെയിൽവേ സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. നിലവിൽ ചുരുങ്ങിയ സർവീസുകൾ ലഭ്യമാണെങ്കിലും ഏപ്രിൽ ഒന്ന് മുതൽ എല്ലാ സർവീസുകളും പുനരാരംഭിക്കും. സാമ്പത്തികമായും സാങ്കേതികമായും ഉണ്ടാവാൻ സാധ്യതയുള്ള വലിയ നഷ്ടം ഒഴിവാക്കാനും കൂടി വേണ്ടിയാണ് സർവീസുകൾ വീണ്ടും ആരംഭിക്കുന്നത്. കോവിഡ് പേമാരി അനുകൂലമായ അവസ്ഥയിലേക്ക് മാറിയ സാഹചര്യത്തിലാണ് ഈ നടപടി. അനുമതിക്കായുള്ള അപേക്ഷ റെയിൽവേ ആഭ്യന്തര മന്ത്രാലയത്തിന്…
Read MoreCategory: News
ടോൾ പ്ലാസകൾ പിടിമുറുക്കുന്നു: ഇന്ന് മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധം.
റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) 2021 ഫെബ്രുവരി 15 അർദ്ധരാത്രി മുതൽ രാജ്യത്തൊട്ടാകെയുള്ള എല്ലാ ടോൾ പ്ലാസകളിലും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു.“ഇപ്പോൾ, ഡിജിറ്റൽ മോഡ് വഴി ഫീസ് പേയ്മെന്റ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിനും ടോൾ പ്ലാസകളിലൂടെ തടസ്സമില്ലാതെ കടന്നുപോകുന്നതിനും, എല്ലാ പാതകളും ദേശീയപാതകളിലെ ഫീസ് പ്ലാസകളെ 2021 ഫെബ്രുവരി 15/16 അർദ്ധരാത്രി മുതൽ ‘ഫീസ് പ്ലാസയുടെ ഫാസ്റ്റ് ടാഗ് പാതയായി’ പ്രഖ്യാപിക്കും.” എന്ന് ഞായറാഴ്ച നടന്ന ഒരു മീഡിയ കോൺഫെറൻസിൽ, MoRTH പറഞ്ഞു. അതിനാൽ,…
Read Moreനന്മരങ്ങൾക്ക് ഇപ്പോൾ കഷ്ടകാലമോ,ഫിറോസിന് എതിരെ കേസ് നൽകി മാനന്തവാടി സ്വദേശികൾ.
മൂന്ന് വർഷം മുമ്പാണ് ഫിറോസ് കുന്നുംപറമ്പിൽ എന്ന ചാരിറ്റി വർക്കർ പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ ഫേസ്ബുക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. ഫിറോസിന്റെ പ്രവർത്തനങ്ങൾ താമസിയാതെ പൊതുജനശ്രദ്ധ നേടി, അദ്ദേഹത്തിന്റെ മിക്ക വീഡിയോകൾക്കും കേരളീയരിൽ നിന്നും നോൺ റെസിഡൻഷ്യൽ ഇന്ത്യക്കാരിൽ നിന്നും ധാരാളം പണം ലഭിച്ചുതുടങ്ങി.ഇതിനിടയിൽ, ഒരു ചെറിയ മൊബൈൽ ഷോപ്പ് ഉടമയായിരുന്ന ഫിറോസ് ഒരു ആഡബര വീട് നിർമ്മിക്കുകയും ഒരു പുതിയ ഇന്നോവ വാങ്ങുകയും ചെയ്തു, അത് മിഡിൽ ഈസ്റ്റിലെ ഒരു ഓർഗനൈസേഷനിൽ നിന്ന് സമ്മാനമായി ലഭിച്ചതായി അവകാശപ്പെടുന്നു. ഫിറോസിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച്…
Read Moreപുൽവാമ ആക്രമണത്തിനു ഇന്ന് 2 വർഷം: ഇന്ത്യയുടെ ‘ബ്ലാക്ക് ഡേ’
ജമ്മു കശ്മീരിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ‘കറുത്ത ദിനമായാണ് ഇത് അടയാളപ്പെടുത്തുന്നത്.ഐഇഡി നിറച്ച വാഹനം സുരക്ഷാ കോൺവോയിയിലേക്ക് ചാവേർ ആക്രമണം നടത്തുകയായിരുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന 2,500 ഓളം ഉദ്യോഗസ്ഥർ സഞ്ചരിച്ച 78 ബസുകളാണ് കോൺവോയിയിൽ ഉണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് 3: 15 ഓടെ അവന്തിപോറയ്ക്ക് സമീപം നടന്ന ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ മരണപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജയ്ഷ് ഇ…
Read Moreകോവിഡ് വാക്‌സിനും പരസ്സ്യമോ,അമ്പരന്നു ഇന്ത്യക്കാർ !!
നിരവധി കോവിഡ് വാക്സിനുകൾ ഉപയോഗിച്ച് ലോകം കൊറോണ വയറസ്സിനെ തോൽപ്പിക്കുന്നതിലേക്ക് നീങ്ങുമ്പോൾ, ബിസിനസ്സ് വ്യവസായി ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിലേക്ക് ഒരു വാക്സിനായുള്ള പാരഡി പരസ്യം അദർ പൂനവല്ലയുമായി പങ്കുവെച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒയാണ് പൂനവല്ല, രാജ്യത്ത് കോവിഷീൽഡ് എന്ന ആസ്ട്രാസെനെക്ക വാക്സിൻ നിർമ്മിക്കുന്നത് . അദർ പൂനവല്ലയുടെ കമ്പനിയാണ്. ലോകത്തിലെ കോവിഡ് -19 വാക്സിൻ നിർമ്മാതാക്കളിലൊരാളായ ഫൈസറിനായുള്ള പാരഡി പരസ്യം പുതിയ രീതിയിൽ ഒരു നിർദ്ദേശം നമുക്ക് മുന്നിൽ വെയ്ക്കുന്നു , ഇവിടെ…
Read Moreവിശക്കുന്നവർക്ക് അന്നദാതാവായി ഒരു മനുഷ്യൻ കയ്യടിച്ചു മലയാളികൾ!
ഒരു നേരമെങ്കിലും വിശപ്പ് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മനുഷ്യൻറെ അടിസ്ഥാനപരമായ ആവശ്യങ്ങളിൽ പ്രധാനി തന്നെയാണ് ആഹാരവും. എന്നാൽ ഇന്നും പട്ടിണി അനുഭവിക്കുന്നവർ നമ്മുക്ക് ഇടയിൽ ഉണ്ട്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായി മാറിയ ഒരാൾ ഉണ്ട് അബ്ദുൽ ഖാദർ. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ അബ്ദുൽ ഖാദർ എന്ന പ്രവാസി വ്യവസായിയുടെ ഞാവേലിപറമ്പിൽ എന്ന വീടിൻ്റെ മതിൽ പൊളിച്ചു പണിതൊരു വലിയൊരു അലമാര ഉണ്ട്.വിശക്കുന്നവർക്ക് അന്നം നൽകുന്നൊരു അക്ഷയപാത്രം. അതിനുള്ളിൽ ഉച്ച ഭക്ഷണ പൊതികൾ ഉണ്ടാകും. വിശക്കുന്നവർക്ക് അതിൽ നിന്നെടുത്തു കഴിക്കാം.അലമാര കാലിയാകുന്നതനുസരിച്ചു…
Read Moreസമൂഹ മാധ്യമങ്ങളിൽ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ!
കാലം മാറിയപ്പോൾ വിവാഹ ചടങ്ങുകൾക്കും മാറ്റം വന്നു. സേവ് ദ ഡേറ്റ്, വെഡിങ് ഫോട്ടോ ഷൂട്ട്, പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് എന്നിങ്ങനെ പോകുന്നു ഫോട്ടോഷൂട്ടുകളുടെ തലങ്ങൾ. കൊവിഡ് കാലമായപ്പോൾ വിവാഹ ചടങ്ങുകളൊക്കെ വളരെ ലളിതം ആക്കിയെങ്കിലും ഫോട്ടോഷൂട്ട്കളുടെ കാര്യത്തിൽ മാത്രം ആളുകൾക്ക് ഒരു വിട്ടുവീഴ്ചയുമില്ല. സിനിമയെ വെല്ലുന്ന തരത്തിൽ ഒക്കെയാണ് ചില ഫോട്ടോഷൂട്ടുകൾ. അവയിൽ പലതും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്. വ്യത്യസ്ത പരീക്ഷിക്കാനുള്ള ഓട്ടത്തിലാണ് ഓരോ ഫോട്ടോഗ്രാഫർമാരും. ആ ഫോട്ടോ ഗ്രാഫർമാരുടെ അടുത്തേക്ക് എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള ദമ്പതികളെ കൂടി കിട്ടിയാൽ പിന്നെ…
Read Moreറേഷന്‍ കാര്‍ഡ് ഇനി സ്വയം പ്രിന്റെടുക്കാം, ഇ -റേഷന്‍ കാര്‍ഡ് വരുന്നു
ഇനി റേഷന്‍ കാര്‍ഡ് ലഭിക്കാനായി കാത്തിരിക്കേണ്ട. അപേക്ഷകര്‍ക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ -റേഷന്‍ കാര്‍ഡ്) വരുന്നു. ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ അനുമതി (അപ്രൂവല്‍) നല്‍കിയാലുടന്‍ പി.ഡി.എഫ് രൂപത്തിലുള്ള ഇ- റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും. പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഇ-റേഷന്‍കാര്‍ഡ് ഇ-ആധാര്‍ മാതൃകയില്‍ പ്രിന്റെടുത്ത് ഉപയോഗിക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ഇ-…
Read Moreനെഞ്ചു വേദനയും, ശ്വാസതടസ്സവും രൂക്ഷമായതോടെ ആശുപത്രിയില്‍ എത്തി, എക്സ്-റേ പരിശോധിച്ചപ്പോള്‍ അകത്ത് കണ്ടത് അത്ഭുതം തന്നെ
ശ്വാസ തടസ്സവും നെഞ്ചു വേദനയുമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ എക്‌സ്‌റേ പരിശോധിച്ച ഡോക്ടര്‍മാര്‍ അക്ഷരത്തില്‍ ഞെട്ടി. പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടത് നെഞ്ചിനുള്ളില്‍ അടഞ്ഞിരിയ്ക്കുന്ന നിലയില്‍ ഒരു എയര്‍പോഡ് ആയിരുന്നു. 38കാരനായ ബ്രാഡ് ഗോത്തിയറാണ് ഉറക്കത്തില്‍ അറിയാതെ എയര്‍പോഡ് വിഴുങ്ങിയത്. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവ് ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്. തുടര്‍ന്ന് വെള്ളം കുടിക്കാന്‍ ശ്രമിച്ചെങ്കിലും തൊണ്ടയില്‍ നിന്നും താഴേക്ക് ഇറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതോടെ ശ്വാസതടസ്സം രൂക്ഷമായി. ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സാധാരണപോലെ കാര്യങ്ങള്‍ മുന്നോട്ട് പോയി. എങ്കിലും നെഞ്ചിനുള്ളില്‍…
Read Moreവ്യക്തികളുടെ ആനന്ദം മാര്‍ക്കറ്റ് ചെയ്യുന്ന ടെലിവിഷന്‍ പരിപാടി ബിഗ്‌ബോസ് , പ്രതികരണവുമായി രശ്മി നായർ!
ബിഗ് മൂന്നാം സീസൺ തുടങ്ങാനിരിക്കെ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കുമെന്നുള്ള ചർച്ച ചൂട് പിടിക്കുകയാണ്.ബിഗ് ബോസില്‍ നിന്നും ക്ഷണമില്ലെന്നും മത്സരിക്കുന്നില്ലെന്നും പറഞ്ഞ് പല താരങ്ങളും എത്തിയിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ വാര്‍ത്തയില്‍ രശ്മി നായരും വിവേക് ഗോപനുമടക്കമുള്ള സെലിബ്രിറ്റികളുടെ പേരുകളും ഇടം നേടിയിരുന്നു.ഇപ്പോൾ ഇതാ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രശ്മി നായര്‍. വ്യക്തികളുടെ ദൈനംദിന ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി കിട്ടുന്ന വോയറിസ്റ്റ് ആനന്ദം മാര്‍ക്കറ്റു ചെയ്യുന്ന ഒരു ടെലിവിഷന്‍ പരിപാടി കാണുന്നത് പോലും എന്നെ കൊണ്ട് നടക്കാത്ത കാര്യമാണ് പിന്നാണ് അതില്‍ പങ്കെടുക്കുന്നത്.പോസ്റ്റര്‍…
Read More