വ്യക്തികളുടെ ആനന്ദം മാര്‍ക്കറ്റ് ചെയ്യുന്ന ടെലിവിഷന്‍ പരിപാടി ബിഗ്‌ബോസ് , പ്രതികരണവുമായി രശ്മി നായർ!

ബിഗ് മൂന്നാം സീസൺ തുടങ്ങാനിരിക്കെ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കുമെന്നുള്ള ചർച്ച ചൂട് പിടിക്കുകയാണ്.ബിഗ് ബോസില്‍ നിന്നും ക്ഷണമില്ലെന്നും മത്സരിക്കുന്നില്ലെന്നും പറഞ്ഞ് പല താരങ്ങളും എത്തിയിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ വാര്‍ത്തയില്‍ രശ്മി നായരും വിവേക് ഗോപനുമടക്കമുള്ള സെലിബ്രിറ്റികളുടെ പേരുകളും ഇടം നേടിയിരുന്നു.ഇപ്പോൾ ഇതാ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രശ്മി നായര്‍.

reshmi.nair.image
reshmi.nair.image
resmi nair
resmi nair

വ്യക്തികളുടെ ദൈനംദിന ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി കിട്ടുന്ന വോയറിസ്റ്റ് ആനന്ദം മാര്‍ക്കറ്റു ചെയ്യുന്ന ഒരു ടെലിവിഷന്‍ പരിപാടി കാണുന്നത് പോലും എന്നെ കൊണ്ട് നടക്കാത്ത കാര്യമാണ് പിന്നാണ് അതില്‍ പങ്കെടുക്കുന്നത്.പോസ്റ്റര്‍ പ്രചാരകര്‍ ദയവു ചെയ്തു എന്നെ ഒഴിവാക്കണം’ എന്നാണ് രശ്മിയുടെ കുറിപ്പ്. ‘ബിഗ് ബോസ് സീസണ്‍ 3ന് തുടക്കമാകുന്നു. മത്സരാര്‍ത്ഥികള്‍ ഇവര്‍..’ എന്ന വാര്‍ത്തയാണ് വിവേക് ഗോപന്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് വ്യാജ വാര്‍ത്തയാണ്, ബിഗ് ബോസിലേക്ക് വരുന്നില്ല’ എന്നാണ് വിവേക് ഗോപന്‍ കുറിച്ചിരിക്കുന്നത്.

Related posts