ഇന്ത്യൻ റെയിൽവേയുടെ എല്ലാ സർവീസുകളും പുനരാരംഭിക്കാൻ ഡിവിഷൻ ഓഫീസുകൾക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകി.രാജ്യത്ത് എല്ലാ ട്രെയിനുകളുടെയും സർവീസുകൾ ഏപ്രിൽ ഒന്ന് മുതൽ ആരംഭിച്ചേക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരുവർഷത്തോളമായി ഇന്ത്യൻ റെയിൽവേ സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. നിലവിൽ ചുരുങ്ങിയ സർവീസുകൾ ലഭ്യമാണെങ്കിലും ഏപ്രിൽ ഒന്ന് മുതൽ എല്ലാ സർവീസുകളും പുനരാരംഭിക്കും.
സാമ്പത്തികമായും സാങ്കേതികമായും ഉണ്ടാവാൻ സാധ്യതയുള്ള വലിയ നഷ്ടം ഒഴിവാക്കാനും കൂടി വേണ്ടിയാണ് സർവീസുകൾ വീണ്ടും ആരംഭിക്കുന്നത്.
കോവിഡ് പേമാരി അനുകൂലമായ അവസ്ഥയിലേക്ക് മാറിയ സാഹചര്യത്തിലാണ് ഈ നടപടി. അനുമതിക്കായുള്ള അപേക്ഷ റെയിൽവേ ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു. നിലവിൽ രോഗവ്യാപനം കൂടുതലുള്ള മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ഒരേ പോലെ പാസ്സെഞ്ചർ ഉൾപ്പെടെയുള്ള സർവീസുകൾ ലഭ്യമാക്കും. ഇപ്പോൾ സർവീസ് നടത്തുന്നത് 65% സ്പെഷ്യൽ ട്രെയിനുകൾ ആണ്. ഇത് ഏപ്രിൽ ഒന്നോട് കൂടെ 100% സർവീസുകൾ ആയി പുനസ്ഥാപിക്കും.