നയന്‍താര ആദ്യം വരണമാല്യം ചാര്‍ത്തുന്നത് വിഘ്‌നേശിന് അല്ലെങ്കില്‍ പിന്നെ ആര്‍ക്ക്?????

BY AISWARYA

മലയാളത്തിന്റെ മകളായ നയന്‍താര തമിഴിന്റെ മരുമകളാവാന്‍ ഒരുങ്ങുകയാണ്. നയന്‍താരയും വിഘ്‌നേശും തമ്മില്‍ ഏറെനാളായി പ്രണയത്തിലാണ്. ഈ വര്‍ഷമാദ്യം ഇരുവരും വിവാഹിതരാകുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഏറ്റവും പുതുതായി പുറത്തുവരുന്നത് നയന്‍താരയ്ക്ക് മംഗല്യദോഷമുണ്ടെന്നാണ്.

താരത്തിന് ഹിന്ദുമത വിശ്വാസത്തിലും ജാതകത്തിലും വിശ്വാസമുളളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മംഗല്യദോഷം ഉളളതു കൊണ്ട് തന്നെ ആദ്യമായി ഒരു വൃക്ഷത്തെ വരണമാല്യം ചാര്‍ത്തും. പിന്നീടാവും വിഘ്‌നേശിന് വരണമാല്യം ചാര്‍ത്തുകയെന്നും പറയപ്പെടുന്നു.ഒരു ദേശീയ മാധ്യമത്തിലാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുളളത്.എന്നാല്‍ ഇങ്ങനെയൊക്കെ ആണേങ്കിലും ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുറച്ചുമുമ്പാണ്‌
ക്രിസ്ത്യനായിരുന്ന നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്.

 

 

 

 

 

 

 

 

 

 

 

Related posts