നെഞ്ചു വേദനയും, ശ്വാസതടസ്സവും രൂക്ഷമായതോടെ ആശുപത്രിയില്‍ എത്തി, എക്​സ്​-റേ പരിശോധിച്ചപ്പോള്‍ അകത്ത് കണ്ടത് അത്ഭുതം തന്നെ

man

ശ്വാസ തടസ്സവും നെഞ്ചു വേദനയുമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ എക്‌സ്‌റേ പരിശോധിച്ച ഡോക്ടര്‍മാര്‍ അക്ഷരത്തില്‍ ഞെട്ടി. പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടത് നെഞ്ചിനുള്ളില്‍ അടഞ്ഞിരിയ്ക്കുന്ന നിലയില്‍ ഒരു എയര്‍പോഡ് ആയിരുന്നു. 38കാരനായ ബ്രാഡ് ഗോത്തിയറാണ് ഉറക്കത്തില്‍ അറിയാതെ എയര്‍പോഡ് വിഴുങ്ങിയത്. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവ് ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്. തുടര്‍ന്ന് വെള്ളം കുടിക്കാന്‍ ശ്രമിച്ചെങ്കിലും തൊണ്ടയില്‍ നിന്നും താഴേക്ക് ഇറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

ഇതോടെ ശ്വാസതടസ്സം രൂക്ഷമായി. ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സാധാരണപോലെ കാര്യങ്ങള്‍ മുന്നോട്ട് പോയി. എങ്കിലും നെഞ്ചിനുള്ളില്‍ എന്തോ ഉണ്ടെന്ന് തോന്നല്‍ ബ്രാഡ് ഗോത്തിക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് തന്‍റെ വയര്‍ലസ് എയര്‍പോഡ് കാണാനില്ലെന്ന കാര്യവും ശ്രദ്ധയില്‍പ്പെടുന്നത്. തൊണ്ടയ്ക്ക് അസ്വസ്ഥതയും എയര്‍പോഡ് കാണാനില്ലെന്ന വിവരവും അറിഞ്ഞതോടെ ഇയാളുടെ കുടുംബമാണ് തമാശരൂപത്തില്‍ പറഞ്ഞത് ചിലപ്പോള്‍ വിഴുങ്ങിക്കാണുമെന്ന്.

man.new.x
man.new.x

ഇതോടെ ബ്രാഡിനും സംശയമായി. തുടര്‍ന്നാണ്‌ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഭക്ഷണം കഴിച്ച ബുദ്ധിമുട്ടാകും എന്നാണ് ആശുപത്രി ജീവനക്കാര്‍ ആദ്യം സംശയം പ്രകടിപ്പിച്ചത്. എന്നാല്‍ എക്‌സ്‌റേ എടുത്തതോടെയാണ് ഇക്കാര്യം ഡോക്ടര്‍മാരും സ്ഥിരീകരിച്ചത്. ഉറക്കത്തില്‍ അറിയാതെ ഉള്ളില്‍ പോയ എയര്‍പോഡ് ഭാഗ്യവശാല്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാത്ത തരത്തില്‍ നെഞ്ചിനുള്ളില്‍ തടഞ്ഞിരിക്കുന്ന നിലയിലായിരുന്നു. എന്‍ഡോസ്‌കോപ്പിയിലൂടെ എയര്‍പോഡ് പുറത്തെടുത്തു.

Related posts