മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് വാവ സുരേഷ്. പക്ഷെ കടിയേറ്റിട്ടും അദ്ദേഹം പതറിയില്ല. മൂർഖനെ പ്ലാസ്റ്റിക് ടിന്നിൽ ആക്കിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് പോയത്. വാവ സുരേഷിന്റെ വലതു കാലിലെ തുടയിലാണ് മൂർഖൻ കടിച്ചത്. എന്നാൽ തൊട്ട് പിന്നാലെ അദ്ദേഹം പാമ്പിനെ വലിച്ചെടുത്തു. പിടിവിട്ട് പാമ്പ് നിലത്ത് വീണു. പാമ്പ് പിടുത്തം കാണാൻ നിന്നവർ ചിതറിയോടി. എന്നാൽ ധൈര്യം കൈവിടാതെ വാവ സുരേഷ് മൂർഖനെ പിടികൂടി. നാട്ടുകാരിൽ ആരോ കൊടുത്ത ടിന്നിൽ ഇട്ട് അടച്ചു.…
Read MoreCategory: Current Affairs
പുൽവാമ ആക്രമണത്തിനു ഇന്ന് 2 വർഷം: ഇന്ത്യയുടെ ‘ബ്ലാക്ക് ഡേ’
ജമ്മു കശ്മീരിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ‘കറുത്ത ദിനമായാണ് ഇത് അടയാളപ്പെടുത്തുന്നത്.ഐഇഡി നിറച്ച വാഹനം സുരക്ഷാ കോൺവോയിയിലേക്ക് ചാവേർ ആക്രമണം നടത്തുകയായിരുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന 2,500 ഓളം ഉദ്യോഗസ്ഥർ സഞ്ചരിച്ച 78 ബസുകളാണ് കോൺവോയിയിൽ ഉണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് 3: 15 ഓടെ അവന്തിപോറയ്ക്ക് സമീപം നടന്ന ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ മരണപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജയ്ഷ് ഇ…
Read Moreസെര്‍ച്ച് റിസള്‍ട്ടിലെ വെബ്‌സൈറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കി ഗൂഗിള്‍
സെര്‍ച്ച് റിസള്‍ട്ടിലെ വെബ്‌സൈറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കി ഗൂഗിള്‍. ഇനി സെര്‍ച്ച് റിസള്‍ട്ടുകള്‍ക്കൊപ്പം വരുന്ന മെനു ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ആ വെബ്‌സൈറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇതില്‍ വിക്കിപീഡിയയില്‍ നിന്നുള്ള വിവരങ്ങളാണ് നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വിക്കിപീഡിയ വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ വെബ്‌സൈറ്റിനെ കുറിച്ച് ലഭ്യമായ മറ്റ് വിവരങ്ങള്‍ നല്‍കും. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്. യു.എസിലെ ഉപയോക്താക്കള്‍ക്കാണ് ഇപ്പോള്‍ ഇത് ലഭിക്കുക. ഈ സൗകര്യം ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വെബ്, ഗൂഗിള്‍…
Read Moreചെടികളുടെ പരിപാലനത്തിന് ചകിരിച്ചോറ് വളരെ വേഗത്തിൽ ഇങ്ങനെ തയ്യാറാക്കാം
നമ്മളിൽ ഒട്ടുമിക്ക വ്യക്തികളും കൃഷി ചെയ്യാൻ ഇഷ്‌ടപ്പെടുന്നവരാണ് അതുകൊണ്ട് തന്നെ മിക്ക വീടുകളിലും സ്ഥലപരിമിതി ഉണ്ടെങ്കില്‍ പോലും ടെറസിലും മറ്റുമായി കൃഷി ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. കൃഷി ചെയ്യുമ്പോൾ നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം വേണ്ടത്ര വിളവ് അല്ലെങ്കില്‍ നമ്മള്‍ കഷ്ടപ്പെടുന്നത് ഫലം നമുക്ക് ലഭിക്കുന്നില്ല എന്നതാണ്. അതിനു പ്രധാന കാരണം നമ്മള്‍ നടുന്ന രീതി, ഉപയോഗിക്കുന്ന വളം എന്നിലയാണ്. ഗ്രോ ബാഗിലാക്കി ടെറസിനു മുകളിലും മുറ്റത്തുമായി വളര്‍ത്തിയെടുക്കുന്ന പച്ചക്കറികളും ചെടികളും പെട്ടെന്ന് വളര്‍ന്നു വരുന്നതിനു സഹായിക്കുന്ന ഒന്നാണ് ചകിരിച്ചോറ് ഇത് ഇട്ടു…
Read Moreനെല്ലിയാമ്പതി സീതാര്‍കുണ്ട് വ്യൂ പോയിന്റിലെ ഒളിഞ്ഞിക്കുന്ന അപകടം!
ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വളരെ മനോഹര സ്ഥലമാണ് നെല്ലിയാമ്പതി.അതുകൊണ്ട് തന്നെ നെല്ലിയാമ്പതിയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സീതാര്‍കുണ്ട് വ്യൂ പോയന്റില്‍ അപകടം പതിയിരിക്കുന്നു. ആയിരക്കണക്കിന് അടി താഴ്ചയുള്ള കൊക്കയില്‍ വീണ് മരണം സംഭവിച്ച സന്ദര്‍ശകരുടെ എണ്ണം വളരെയധികമാണ്. സ്വകാര്യ എസ്റ്റേറ്റിെന്റ ഭാഗമായുള്ള വനപ്രദേശത്താണ് ഈ ടൂറിസം പോയന്റ്. അതിനാല്‍ തന്നെ ഇവിടെ ഔദ്യോഗികമായ നിരീക്ഷണ സംവിധാനമില്ല. അപകടങ്ങള്‍ നടന്നാല്‍ പുറത്തറിയുന്നത് മണിക്കൂറുകള്‍ കഴിഞ്ഞായിരിക്കും. കിഴുക്കാംതൂക്കായ മലകള്‍ ഏറെയുള്ള ഇവിടെ സന്ദര്‍ശകര്‍ ഉള്ളപ്പോള്‍ തന്നെ മലയിടിച്ചില്‍ നടന്നിട്ടുണ്ട്. കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവവും…
Read Moreകടുവകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, വനാതിര്‍ത്തി ആശങ്കയില്‍
മാംസഭുക്കുകളായ മാർജ്ജാരകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കടുവ.ജില്ലയിലെ കാടുകളില്‍ കടുവകളുടെ എണ്ണം കൂടുന്നതനുസരിച്ച് വനാതിര്‍ത്തിയിലുള്ളവരുടെ ആശങ്കയും കൂടി വരികയാണ്. മിക്ക ഇടങ്ങളിലും കടുവയുടെ സാന്നിധ്യം ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്.രണ്ടാഴ്ച്ച മുന്‍പാണ് അടുമാരി ഗോപി എന്നയാളുടെ ആടിനെ കൂട്ടില്‍ കയറി കടുവ പകുതിയോളം ഭക്ഷിച്ചത്. വനത്തില്‍ പോയ ഒരാളെ കടുവ ഭക്ഷിച്ചത് കുറച്ച് നാള്‍ മുന്‍പാണ്. പല സ്ഥലങ്ങളിലും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. അതിനിടയില്‍ വന്ന കണക്ക് ഭയപ്പെടുത്തുന്നതാണെന്ന് കൃഷിക്കാര്‍ പറയുന്നു. വനത്തിനുള്ളില്‍ ക്യാമറ സ്ഥാപിച്ചു വനംവകുപ്പു ശേഖരിച്ച കണക്കുകള്‍ പ്രകാരം 100 മുതല്‍ 120 വരെ കടുവകളാണു…
Read Moreഇന്ത്യന്‍ പാര്‍ലമെന്റിലെ വിവിധ നിയമ നിര്‍മാണങ്ങൾ
വന്‍ വാര്‍ത്താപ്രാധാന്യമാണ് പ്രതിപക്ഷ ബഹളത്തിനിടയിലും പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ നേടിയത് .സാധാരണക്കാരുടെ ആശ്രയമായ പരമ്പരാഗത ഗ്രാമച്ചന്ത(മണ്ഡി)സംവിധാനത്തെ തകര്‍ത്ത് വന്‍കിട കോര്‍പ്പറേറ്റുകളുടെ റീട്ടെയില്‍ ശൃംഖലകള്‍ക്ക് വഴിയൊരുക്കാനാണ്.ഈ ബില്ലുകള്‍ കൊണ്ടുവരുന്നതെന്ന വാദമുയര്‍ത്തി പ്രതിപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും ഇരുസഭകളിലും ബില്ല് പാസായി. പാര്‍മെന്റിലെ നിയമ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അറിയാം. പബ്ലിക് ബില്ലും പ്രൈവറ്റ് ബില്ലും സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്ലുകളാണ് പബ്ലിക് ബില്‍ എന്നറിയപ്പെടുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയായിരിക്കും ഇത് സഭയില്‍ അവതരിപ്പിക്കുക. സര്‍ക്കാരിന്റെ അല്ലെങ്കില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നയങ്ങളാവും പബ്ലിക് ബില്ലിലൂടെ അവതരിപ്പിക്കപ്പെടുക. അവതരിപ്പിക്കാനായി…
Read Moreകൊവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഓപ്ഷനുകള്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍, ഓരോ കേന്ദ്രത്തിലും 100 പേര്‍
കൊവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഓപ്ഷനുകള്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ മേഖലയിലെ അധികൃതര്‍ എവിടെ വെച്ച് വാക്‌സിനേഷന്‍ നടത്തുക എന്നാണ് വിലയിരുത്തുന്നത്. പോളിംഗ് ബൂത്തുകളും കല്യാണ ഹാളുകളും വരെ പരിഗണനയിലുണ്ട്. 300 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് 2021ന്റെ പകുതിയോടെ തന്നെ വാക്‌സിനേഷന്‍ നല്‍കാനാണ് തീരുമാനം. സ്വകാര്യ ആശുപത്രികളും നഴ്‌സിംഗ് ഹോമുകളും വാക്‌സിന്‍ കുത്തിവെപ്പിനായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇവ തീരുമാനിച്ചിട്ടില്ല. ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശം ലഭിച്ച ശേഷമേ തീരുമാനമുണ്ടാകൂ. കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ കടുത്ത നിയന്ത്രണങ്ങളിലൂടെ നടത്താനാണ് നിര്‍ദേശിക്കുന്നത്. വാക്‌സിന്‍ ശേഖരണം മുതല്‍…
Read More2020 ജൂണ്‍ 21 കഴിഞ്ഞിട്ടും ലോകം അവസാനിച്ചില്ലല്ലോ, വിദഗ്ദര്‍ ലോകാവസാനത്തിന് പുതിയ തീയതി കുറിച്ചോ ?
കുറെ നാളുകൾക്ക് മുൻപ് പ്രവചിച്ചിരുന്നത് 2020 ജൂണ്‍ 31ന് ലോകം അവസാനിക്കുമെന്നായിരുന്നു എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞു, 2020 തന്നെ അവസാനിക്കാറായിട്ടും ലോകം അവസാനിച്ചില്ല. പ്രവചനം പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിഞ്ഞു. എന്നിരുന്നാലും, 2020 ല്‍ കൊറോണ മൂലം ലോകം മുഴുവന്‍ നാശത്തിലായി. ഇതുവരെ, കോടിക്കണക്കിന് ആളുകള്‍ പകര്‍ച്ചവ്യാധിയുടെ പിടിയിലമര്‍ന്നു, കൂടാതെ ദശലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു. ലോകം 2020 ജൂണ്‍ 21 ന് അവസാനിക്കുമെന്ന മായന്‍ കലണ്ടറിന്റെ പ്രവചനം തെറ്റാണെന്ന് തെളിഞ്ഞെങ്കിലും ഇപ്പോള്‍ വിദഗ്ധര്‍ ലോകാവസാനത്തിനായി ഒരു പുതിയ തീയതി പ്രഖ്യാപിച്ചു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ലോകം…
Read Moreനൂറുകണക്കിന് കഴുകന്മാർ ഛർദ്ദിക്കുന്നത് ചീഞ്ഞളിഞ്ഞ മാംസം, ദുർഗന്ധം കൊണ്ട് നഗരവാസികൾ പൊറുതിമുട്ടിയിരിക്കുകയാണ് !
ശവശരീരം ഭക്ഷിക്കുന്ന പക്ഷിയാണ് കഴുകൻ. ആസ്ട്രേലിയ, അന്റാർട്ടിക്ക എന്നീ രണ്ടു ഭൂഖണ്ഡങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഇവ കാണപ്പെടുന്നു.ജന്തുലോകത്തിലെ മറ്റുജീവികൾക്ക് ഇടയിൽ ഏറ്റവും ശക്തമാണ് കഴുകൻ കണ്ണ്. കാഴ്ചശക്തി ശരാശരി മനുഷ്യനേക്കാൾ 4 മുതൽ 8 മടങ്ങ് ശക്തമാണെന്ന് കണക്കാക്കുന്നു. ഇരയെ ആക്രമിക്കാൻ കഴുകൻ ആകാശത്ത് നിന്ന് ഇറങ്ങുമ്പോൾ, സമീപനത്തിലും ആക്രമണത്തിലും ഉടനീളം കൃത്യമായ ഫോക്കസും ധാരണയും നിലനിർത്തുന്നതിന് കണ്ണുകളിലെ പേശികൾ തുടർച്ചയായി നേത്രഗോളങ്ങളുടെ വക്രത ക്രമീകരിക്കുന്നു. അമേരിക്കയിലെ പെൻസിൽവാനിയയിൽ കഴുകന്മാരെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് നഗരവാസികൾ.നൂറുക്കണക്കിന് കഴുകന്മാരാണ് ഇവിടേക്ക് പറന്നിറങ്ങിയത്. ഒരു മരക്കൊമ്പിൽ മാത്രം നൂറുകണക്കിന് പക്ഷികളാണ് തമ്പടിച്ചിരുന്നത്. നിരവധി…
Read More