കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിവിധ മാർഗങ്ങളിലൂടെ ഒമാനിലെത്തുന്ന എല്ലാവരും നിർബന്ധിത ക്വാറന്റൈനിൽ ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും കഴിയണമെന്ന് സുപ്രീം കമ്മിറ്റിയുടെ നിർദേശം. ഇത് പ്രകാരം ഫെബ്രുവരി 15 മുതൽ ഒമാനിൽ എത്തുന്ന എല്ലാവർക്കും ക്വാറന്റൈൻ നിർബന്ധമാക്കി. ഒമാനിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഏത് ഹോട്ടൽ വേണമെങ്കിലും ക്വാറന്റിന് വേണ്ടി ബുക്ക് ചെയ്യാം. അല്ലെങ്കിൽ ഇൻസ്ടിട്യുഷണൽ ക്വാറന്റൈൻ ആയി ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട ഹോട്ടലുകൾ തിരഞ്ഞെടുക്കുകയോ ചെയ്യാം. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്ന് ഷെരാറ്റണ്‍ ഹോട്ടല്‍, ഇബിസ്, സ്വിസ്-ബെലിന്‍ മസ്‌കറ്റ്, സോമര്‍സെറ്റ് പനോരമ…
Read MoreCategory: Pravasam
വിശക്കുന്നവർക്ക് അന്നദാതാവായി ഒരു മനുഷ്യൻ കയ്യടിച്ചു മലയാളികൾ!
ഒരു നേരമെങ്കിലും വിശപ്പ് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മനുഷ്യൻറെ അടിസ്ഥാനപരമായ ആവശ്യങ്ങളിൽ പ്രധാനി തന്നെയാണ് ആഹാരവും. എന്നാൽ ഇന്നും പട്ടിണി അനുഭവിക്കുന്നവർ നമ്മുക്ക് ഇടയിൽ ഉണ്ട്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായി മാറിയ ഒരാൾ ഉണ്ട് അബ്ദുൽ ഖാദർ. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ അബ്ദുൽ ഖാദർ എന്ന പ്രവാസി വ്യവസായിയുടെ ഞാവേലിപറമ്പിൽ എന്ന വീടിൻ്റെ മതിൽ പൊളിച്ചു പണിതൊരു വലിയൊരു അലമാര ഉണ്ട്.വിശക്കുന്നവർക്ക് അന്നം നൽകുന്നൊരു അക്ഷയപാത്രം. അതിനുള്ളിൽ ഉച്ച ഭക്ഷണ പൊതികൾ ഉണ്ടാകും. വിശക്കുന്നവർക്ക് അതിൽ നിന്നെടുത്തു കഴിക്കാം.അലമാര കാലിയാകുന്നതനുസരിച്ചു…
Read Moreകുവൈറ്റിൽ ആദ്യമായി മലയാളികൾക്കു വേണ്ടി ഫ്രഷ് ലഗോണ്‍ ബിരിയാണി ഒരുക്കി കേരള എക്‌സ്പ്രസ് റസ്റ്ററന്‍റ്
പ്രവാസി മലയാളികള്‍ക്ക് നാട്ടിലെ പരമ്പരാഗത രീതികളും തനിമയും നഷ്ടപ്പെടാതെയുള്ള മലയാളി വിഭവങ്ങള്‍ ഒരുക്കുന്നതില്‍ പ്രശസ്തമായ സ്ഥാപനമാണ് കേരള എക്‌സ്പ്രസ് റസ്റ്ററന്‍റ്. ആഘോഷ അവസരങ്ങളില്‍ ഓരോ സാഹചര്യത്തിനും അനുസരിച്ചുള്ള വിഭവങ്ങള്‍ ഇവിടെ റെഡിയായിരുന്നു. രുചിയും തനിമയുമാണ് കേരള എക്‌സ്പ്രസിന്‍റെ പ്രത്യേകത. ഇപ്പോള്‍ പുതിയൊരു തനി മലയാളി വിഭവവുമായി രംഗത്തെത്തിയിരിക്കുകയാണിവര്‍. കുവൈറ്റില്‍ ആദ്യമായി ഫ്രഷ് ലഗോണ്‍ ബിരിയാണി അവതരിപ്പിക്കുകയാണ് കേരള എക്‌സ്പ്രസ്. കേരളത്തില്‍ പ്രചാരത്തിലുള്ള മുട്ടക്കോഴി ഇനത്തില്‍പെട്ട ലഗോണ്‍ കോഴിയുടെ മാംസത്തിന് പ്രത്യേക രുചിയാണ്. ഇതുവരെ കുവൈറ്റ് വിപണിയില്‍ ലഗോണ്‍ കോഴി ബിരിയാണി ലഭ്യമല്ലായിരുന്നു. ഒന്നര കെഡിയാണ് ഫ്രഷ്…
Read Moreപ്രവാസികളുടെ അതീവ ശ്രദ്ധയ്ക്ക്, സൗദി മന്ത്രാലയത്തിന്റെ യാത്രാവിലക്ക് പുതിയ അറിയിപ്പ്
സൗദി മന്ത്രാലയത്തിന്റെ യാത്രാവിലക്ക് സംബന്ധിച്ച് പുതിയ അറിയിപ്പ് . സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ കൃത്യസമയത്ത് എക്‌സിറ്റ് റീ-എന്‍ട്രി വിസ പുതുക്കുകയോ തിരിച്ചെത്തുകയോ ചെയ്തില്ലെങ്കില്‍ യാത്രാ വിലക്ക് നേരിട്ടേക്കുമെന്ന മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജാവസത്ത്) . നിശ്ചിത സമയത്തിനകം വിസ പുതുക്കാത്ത പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി ഉണ്ടാകില്ലെന്ന് ജാവസത്ത് വ്യക്തമാക്കി. പുതിയ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് വിലക്ക്. എന്നാല്‍ പഴയ സ്‌പോണ്‍സര്‍ക്ക് കീഴില്‍ പുതിയ വിസയില്‍ തിരികെ വരുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കില്ല.സാധാരണഗതിയില്‍ നാട്ടിലേക്ക്…
Read Moreപ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ വർദ്ധനവെന്ന് കണക്കുകൾ!
പ്രവാസികൾ സൗദിയില്‍നിന്ന് പുറത്തേക്ക് അയക്കുന്ന പണത്തിൽ വർദ്ധനവെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 19.3 ശതമാനം വര്‍ധനയുണ്ടായെന്നാണ് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020ല്‍ 149.6 ശതകോടി റിയാല്‍ രാജ്യത്തെ വിദേശികള്‍ പുറത്തേക്ക് അയച്ചതായാണ് കണക്ക്. 2019ല്‍ 125.5 ശതകോടി റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ അയച്ച പണത്തിെന്റ അനുപാതം 21.35 ശതമാനം വരെയെത്തി. അത് 39.45 ശതകോടി റിയാലായി ഉയര്‍ന്നു. 2019ല്‍ ഇതേ കാലയളവില്‍ 32.51 ശതകോടി റിയാലായിരുന്നു. അതേസമയം, വിദേശത്തേക്ക് സൗദി പൗരന്മാരുടെ പണം ഒഴുകുന്നത് കുറഞ്ഞിട്ടുണ്ട്.…
Read Moreമാര്‍ച്ച് 31 മുതൽ യാത്രയ്ക്ക് അനുമതി, സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വീസിനൊരുങ്ങുന്നു
സൗദി എയര്‍ലൈന്‍സ് (സൗദിയ) സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ച് സര്‍വീസിനുള്ള നടപടിക്രമങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീങ്ങാനിരിക്കെയാണ് ഇങ്ങനെയൊരു തയാറെടുപ്പ് നടത്തുന്നത്.നിലവില്‍ യാത്രവിലക്കുള്ള രാജ്യങ്ങളിലേക്ക് സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് സംബന്ധിച്ച് മാര്‍ച്ചിന് ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് റിയാദിലെ ഇന്ത്യന്‍ എംബസി. കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രനിയന്ത്രണം പൂര്‍ണമായി നീക്കുന്നത് മാര്‍ച്ച് 31നാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് സൗദി ദേശീയ വിമാനക്കമ്പനികൾ തയാറെടുപ്പ് നടത്തുന്നത്. നിലവില്‍ വിവിധ രാജ്യങ്ങളുമായി…
Read More24 മണിക്കൂറിനുള്ളില്‍ കുവൈറ്റില്‍ സിവില്‍ ഐഡി കാര്‍ഡ്
അപേക്ഷ നൽകി ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ സിവില്‍ ഐഡി കാര്‍ഡുകള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നതായി പബ്ലിക്ക് അതോററ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അഞ്ചു കാറ്റഗറിയില്‍ പെടുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക.സ്വദേശികള്‍, ഗള്‍ഫ് നാടുകളിലെ പൗരന്മാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍, അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്കാണ് അപേക്ഷിച്ച ഉടനെ സിവില്‍ ഐഡി കാര്‍ഡുകള്‍ ലഭിക്കുക. പാസി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അല്‍ അസൂസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും കാര്‍ഡ് വിതരണത്തിനുള്ള നടപടിക്രമങ്ങള്‍…
Read Moreകേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് ഒരു പ്രത്യേക ടീം രൂപീകരിക്കണം
കേന്ദ്ര-സംസ്ഥാന ഗവൺമെന്റെകളുടെ പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് പ്രത്യേക ടീം രൂപീകരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് നോര്‍ക്ക ഡയറക്ടറും ബഹാസാദ് ഗ്രൂപ്പ് ചെയര്‍മാനുമായ ജെ.കെ. മേനോന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു. നവകേരളം മിഷന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പല പ്രവാസികളും സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ അറിയുന്നില്ല. അതുകൊണ്ട് തന്നെ അര്‍ഹരായ കൂടുതല്‍ പേര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നില്ല. പ്രവാസികളെ ബോധവാന്‍മാരാക്കുകയാണ് ആദ്യ ലക്ഷ്യം. പ്രത്യേക ടീം സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്നതോടെ ഈ പ്രശ്‌നം ഒഴിവാകുമെന്ന് മാത്രമല്ല, തുടര്‍…
Read Moreകുവൈത്തില്‍ സിവില്‍ ഐ.ഡി കാര്‍ഡിനുപകരം റെസിഡന്‍സ് കാര്‍ഡ് നല്‍കാനൊരുങ്ങുന്നു
വിദേശികള്‍ക്ക് കുവൈത്തില്‍ സിവില്‍ ഐ.ഡി കാര്‍ഡിനുപകരം റെസിഡന്‍സ് കാര്‍ഡ് നല്‍കാനൊരുങ്ങുന്നു. സിവില്ഐ,ഐഡി കാര്‍ഡ് കുവൈത്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. പ്രവാസികളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന റെസിഡന്‍ഷ്യല്‍ കാര്‍ഡുകള്‍ വിവിധ മന്ത്രാലയങ്ങളിലും ഏജന്‍സികളിലും ഉപയോഗപ്പെടുത്താനാവും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പാണ് റെസിഡന്‍ഷ്യല്‍ കാര്‍ഡ് തയാറാക്കി നല്‍കുക. വിവിധ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള റെസിഡന്‍ഷ്യല്‍ കാര്‍ഡ് നിലവിലുള്ളത് വിലയിരുത്തിയാണ് സമഗ്ര പഠനത്തിന് ശേഷം കുവൈത്തിലും ഈ രീതി നടപ്പാക്കാന്‍ തീരുമാനിച്ചത്. സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി നല്കുന്ന സിവില്‍ ഐ.ഡി കാര്‍ഡുകള്‍ നിര്‍ത്തുന്നതോടെ അതോറിറ്റി ആസ്ഥാനത്തെ തിരക്ക് ഗണ്യമായി…
Read Moreഓൺലൈൻ ജോലികളിലും സ്വദേശിവത്കരണവുമായി സൗദി
ഓൺലൈൻ ജോലികളിലും സ്വദേശിവത്കരണവുമായി സൗദി. ആപ്പുകളടക്കമുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ നേരിട്ടുള്ള ബിസിനസ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് സ്വദേശികളായ ജീവനക്കാരെ ആയിരിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് അല്‍റാജിഹി ഉത്തരവിട്ടു. ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കെല്ലാം സ്വദേശിവത്കരണം ബാധകമായിരിക്കും. രാജ്യത്തെ മിക്ക കമ്ബനികളിലും ഓണ്‍ലൈനായി ജോലി ചെയ്യുന്നവരുണ്ട്. ഇത്തരം സേവനങ്ങളില്‍ സൗദി പൗരന്മാരുമായി നേരിട്ട് ഇടപാട് വരുന്ന ജോലികളാണ് സ്വദേശിവത്കരിക്കാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന് ശേഷമുള്ള ഡോക്ടര്‍മാരുടെ സേവനം, നിയമ മേഖലയിലെ സേവനങ്ങള്‍, ഓണ്‍ലൈന്‍ ഡെലിവറി, വീടുകളിലെ…
Read More