പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമേഷിന് ഈ മാസം 28 ന് മംഗല്യം!

ഒട്ടേറെ ആരാധകരുള്ള മിനിസ്‌ക്രീന്‍ താരങ്ങളില്‍ ഒരാളാണ് റാഫി. ഫ്ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ എത്തുന്നത്. ഹാസ്യ പരമ്പര കൂടിയായ ‘ചക്കപ്പഴ’ത്തിൽ സുമേഷ് എന്ന കഥാപാത്രത്തെയാണ് റാഫി അവതരിപ്പിക്കുന്നത്. യൂ ടൂബിൽ സംപ്രേഷണം ചെയ്ത പല വെബ് സീരീസുകളിലൂടെയും റാഫി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിരുന്നു. റാഫി ആദ്യമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത് ടിക് ടോക്കിലൂടെയാണ്. പെയ്ന്റിങ് തൊഴിലാളിയായ റാഫി തന്റെ ജോലിക്കിടെയും മറ്റ് ഒഴിവു സമയങ്ങളിലുമാണ് ടിക് ടോക്ക് വീഡിയോകള്‍ ചെയ്തിരുന്നത്. ഇപ്പോൾ വിവാഹത്തിന് ഒരുങ്ങിയിരിക്കുകയാണ് താരം. ടിക്ടോക് താരം മഹീനയാണ് റാഫിയുടെ പ്രതിശ്രുത വധു.
ഫെബ്രുവരി 28നാണ് വിവാഹം. സേവ് ദ് ഡേറ്റ് ചിത്രങ്ങൾ മഹീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം.

ചക്കപ്പഴത്തിൽ എത്തും മുൻപേ സിനിമയിലാണ് റാഫി എത്തപെടുന്നത്. പിന്നീടാണ് ടെലിവിഷൻ മേഖലയിലേക്ക് എത്തുന്നത്. സംവിധായകൻ ഉണ്ണികൃഷ്ണൻ കണ്ട് അദ്ദേഹത്തിന് ഇഷ്ടപെട്ടിട്ടാണ് ഓഡിഷൻ വഴി റാഫി ചക്കപ്പഴത്തിലേക്ക് എത്തിയത്. ചക്കപ്പഴത്തിലെ സുമേഷുമായി ചെറിയ രീതിയിൽ ഒക്കെ സാമ്യം ഉണ്ട് എന്ന് മുൻപൊരിക്കൽ റാഫി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾ പ്രണയത്തിലാണെന്ന് റാഫിയും മഹീനയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ മഹീന താൻ വിവാഹത്തിലേക്ക് കടക്കുന്നു എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. പ്രണയിനിയുടെ പോസ്റ്റ് വന്നെങ്കിലും റാഫി പ്രതികരിക്കാത്തതിനെക്കുറിച്ചായിരുന്നു ആരാധകർ ചോദിച്ചത്.

വിവാഹ നിശ്ചയത്തിന് ശേഷം കഴിഞ്ഞ ദിവസം ആദ്യമായി പ്രണയിനിയുടെ ചിത്രം റാഫി പങ്കുവെച്ചു. എനിക്ക് ഏറ്റവും സന്തോഷം തരുന്നയാളെ ഞാനെന്റെ വധുവായി കൂടെക്കൂട്ടുന്നുവെന്നായിരുന്നു റാഫി നേരത്തെ പറഞ്ഞത്. എൻഗേജ്‌മെന്റ് വേദിയിലും ചില സർപ്രൈസുകൾ ഒരുക്കി വെച്ചുകൊണ്ടാണ് മഹീന എത്തിയത്. ഇപ്പോൾ വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് മഹീന. തങ്ങളുടേത് ലവ് കം അറേഞ്ച്ഡ് മാര്യേജ് ആണ് എന്നാണ് മഹീന പറയുന്നത്. ഏഴുമാസത്തെ പ്രണയം ആണ് വിവാഹത്തിലേക്ക് എത്തിയതെന്നും മഹീന പറഞ്ഞിരുന്നു. മാത്രമല്ല ഭയങ്കര കുറുമ്പനാണ് തന്റെ ഇക്കയെന്നും, കളിയാക്കൽ ആണ് പ്രധാനപണിയെന്നും മഹീന പറയുന്നു.

Related posts