പിഷാരടിയും ധർമജനും കൗണ്ടറുകളുമായി ഇനി നിയമസഭയിലേക്കോ ?

നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി ചർച്ചയിൽ ആണ് കോൺഗ്രസ്.
ഇതിനോടകം പല ചർച്ചകൾ നടന്നു കഴിഞ്ഞു.
സിനിമ രംഗത്തു നിന്ന് പല പ്രമുഖ നടന്മാരും കോണ്ഗ്രസ്സിൽ ചേർന്നതിനാൽ ചർച്ച ആ വഴിക്കും നടക്കുന്നു.എറണാകുളത്തെ കോണ്ഗ്രസ്സിൽ രമേഷ് പിഷാരടിയേയും , ധർമജനെയും മത്സരിപ്പിക്കാം എന്ന ആശയമാണ് ഇപ്പൊ വരുന്നത്. എറണാകുളത്തെ കുന്നത്ത് നാട്ടിൽ ധർമജനെയും, തൃപ്പൂണിത്തുറയിൽ പിഷാരടിയിയെയും മത്സരിപ്പിക്കാൻ ആണ് പാർട്ടിയിൽ ഒരു വിഭാഗം മുന്നോട്ട് വച്ചിരിക്കുന്ന ആശയം.കുന്നത്തുനാടും തൃപ്പൂണിത്തുറയും അടുത്തടുത്ത മണ്ഡലങ്ങൾ ആണ്.

കുന്നത്ത്നാട് പട്ടികജാതി സംവരണമുള്ള മണ്ഡലമാണ്. ട്വന്റി ട്വന്റി ക്ക് ഏറെ വേരോട്ടമുള്ള മണ്ഡലം ഇത്തവണ നിലനിർത്തണമെങ്കിൽ ധർമ്മജനെ പോലെ ഒരാൾ വേണമെന്നാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണക്കുന്നവർ ആവശ്യപ്പെടുന്നത്.കോഴിക്കോട്ടെ ബാലുശ്ശേരിയിൽ അങ്കത്തിനിറങ്ങാൻ തയ്യാറായി നിൽക്കുന്ന ധർമ്മജനോട് ഇപ്പോൾ കുന്നത്തു നാട്ടിൽ നിൽക്കണമെന്ന് ആവശ്യപ്പെടുകയാണ് പാർട്ടി.കുന്നത്തുനാട് , തൃപ്പൂണിത്തുറ എന്നീ അടുത്തടുത്ത മണ്ഡലങ്ളിൽ ധർമജനെയും പിഷാരടിയേയും സ്ഥാനാർഥികൾ ആക്കിയാൽ ഈ ഒരു പ്രദേശം തന്നെ ജനശ്രദ്ധ നേടും എന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ താൻ കോണ്ഗ്രസ്സിൽ ഭാഗമായി എങ്കിലും ഇപ്പോൾ മത്സരിക്കാൻ താല്പര്യം ഇല്ല എന്നാണ് പിഷാരടി ഐശ്വര്യ കേരളയുടെ ഹരിപ്പാട് നടന്ന യോഗത്തിൽ വച്ചു പിഷാരടി പറഞ്ഞത്. ഉറ്റ സുഹൃത്ത് ധർമജൻ നിൽക്കുവാണെങ്കിൽ താൻ ധർമ്മജന് വേണ്ടി പ്രചാരണത്തിൽ ഇറങ്ങുമെന്നും ഇതിന് മുൻപ് മുകേഷിന്റെയും ഇന്നസെന്റിന്റെയും തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നും പിഷാരടി പറഞ്ഞു.എന്നാൽ പിഷാരടിയുടെ ഈ തീരുമാനം മാറ്റാൻ ഉള്ള ശ്രമത്തിലാണ് കോണ്ഗ്രസ്സ് പ്രവർത്തകർ.സിപിഎംന് വേണ്ടി എം സ്വരാജ് മത്സരിക്കുകയാണെങ്കിൽ തൃപ്പൂണിത്തുറയിൽ സ്ഥിരതാമസക്കാരനായ പിഷാരടിക്ക് ജനശ്രദ്ധയും പിന്തുണയും കൂടുതൽ കിട്ടുമെന്നും ഇത് വഴി സീറ്റ് പിടിച്ചെടുക്കാം എന്നൊക്കെയാണ് കോണ്ഗ്രസ്സിന്റെ ചിന്തകൾ.

Related posts