തമിഴ്നാട് ടൂറിസത്തിന് ഒരു പൊൻതൂവൽ കൂടി, മേഘമല കടുവ സങ്കേതമാകുന്നു.

കേരള-തമിഴ്നാട് അതിർത്തിയിലെ മേഘമലയിലെ വനപ്രദേശം ഇന്ത്യയിലെ അമ്പത്തിയൊന്നാമത് കടുവാ സങ്കേതമായി പ്രഖ്യാപിച്ചു. ഈ വനപ്രദേശം കേരളത്തിൽ സ്ഥിതിചെയ്യുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ തമിഴ്നാട്ടിലെ തുടർച്ചയാണ്.പുതിയ കടുവ സങ്കേതം മേഘമല വന്യജീവിസങ്കേതവും ശ്രീവില്ലിപുത്തൂർ ചാമ്പൽമലയണ്ണാൻ സങ്കേതവും സംയോജിപ്പിച്ചതാണ്.14 കടുവകളുടെ സാന്നിധ്യമാണ് ഈ വനമേഖലയിൽ ഇതുവരെ വനംവകുപ്പ് കണ്ടെത്തിയിട്ടുള്ളത്.

മേഘമല-ശ്രീവില്ലിപുത്തൂർ കടുവാ സങ്കേതത്തിലൂടെ പെരിയാറിന് സമാന്തരമായി വനവിനോദസഞ്ചാരത്തിൽ തമിഴ്നാടിന് മുന്നിൽ പുതിയ വഴി തെളിഞ്ഞിരിക്കുകയാണ്.ഈ വനപ്രദേശം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ തേനി, മധുര ജില്ലകളിലായാണ്.പുതിയ കടുവാ സങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്നത് കേരളവുമായി അതിർത്തി പങ്കിടുന്ന 1016.57 ചതുരശ്രകിലോമീറ്ററാണ്. കടുവ സങ്കേതത്തിന്റെ ഹൃദയഭാഗം 641.86 ചതുരശ്ര കിലോമീറ്ററാണ്. ബഫർസോൺ ആയി പ്രഖ്യാപിച്ചിരിക്കുന്നത് 374.70 ചതുരശ്രകിലോമീറ്റർ ആണ്

Related posts