കോമഡിക്കാരെല്ലാം കോണ്‍ഗ്രസിൽ ആണല്ലോ എന്ന ചോദ്യത്തിന് മറുപടിയുമായി രമേഷ് പിഷാരടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ഹരിപ്പാട് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിഷാരടി. സലിം കുമാർ , ധർമജൻ ,രമേഷ് പിഷാരടി എന്നിങ്ങനെ മലയാള സിനിമയില ഹാസ്യ നടന്മാർ കോണ്‍ഗ്രസ്സിൽ ആണ്.
ഇങ്ങനെ കോമഡിക്കാർ എല്ലാം കോണ്‍ഗ്രസ്സിൽ ആണല്ലോ എന്ന ചോദ്യം പലരും അർത്ഥം വച്ചു ചോദിക്കുന്നുണ്ടെന്നും അതിന് മറുപടിയും പിഷാരടി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
വളരെ രസകരമായിട്ടാണ് പിഷാരടി സംസാരിച്ചത്.
കോമഡിക്കാരെ പുച്ഛിക്കാൻ പാടില്ല എന്നും തൊഴിലിന്റെ മഹാത്മ്യം പറയുന്ന ആളുകള്‍ ഒരിക്കലും കോമഡിയെന്ന തൊഴിലിനെ പുച്ഛിച്ചു പറയാനും പാടില്ല. അങ്ങനൊരു കാര്യം കൂടി ഇതിനകത്തുണ്ട്. സലിമേട്ടനും ധര്‍മ്മനും ഈ പ്രസ്ഥാനത്തിനൊപ്പമുണ്ട്. ചിരി ഒരു വികസനപ്രവര്‍ത്തനമാണ്. രണ്ടിഞ്ചിന്റെ ചുണ്ട് നാല് ഇഞ്ചായി വികസിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ചിരി എന്ന് പറയുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു .
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുകേഷിന്റെയും , ഇന്നസെന്റിന്റെയും പ്രചാരണത്തിന് താൻ പോയിട്ടുണ്ട് എന്നും പിഷാരടി പറഞ്ഞു.
Related posts
-
ഞാനും കാവ്യയെ പോലെ ചിന്തിക്കുന്ന ആളാണ്.! മനസ്സ് തുറന്ന് സാന്ദ്ര തോമസ്!
സാന്ദ്ര തോമസ് മലയാളികളുടെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമാണ്. ആമേൻ, സക്കറിയായുടെ... -
മുറപ്പെണ്ണിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ച് ബാല, എലിസബത്ത് എവിടെയെന്ന് ആരാധകർ!
മലയാളത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലുടെ ആരാധകരുടെ മനസിൽ ഇടം നേടിയ... -
ഞാൻ ജനങ്ങളെയല്ല, അവർ എന്നെയാണ് ചേർത്ത് നിർത്തേണ്ടത്! സുരേഷ് ഗോപി പറഞ്ഞത് കേട്ടോ!
മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ,...