അശ്‌ളീല വീഡിയോ കാണുന്നവർ ജാഗ്രതൈ: നിങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്

ഓണ്ലൈനായി അശ്ലീല വീഡിയോകൾ കാണുന്നവരെ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനവുമായി ഉത്തർപ്രദേശ് പോലീസ്. ഇനി മുതൽ അശ്ലീല വീഡിയോകൾ കാണുന്നവരുടെ ഡാറ്റ പോലീസ് പരിശോധിക്കുകയും , മുന്നറിയിപ്പ് നൽകുമെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശ് പോലീസിന്റെ 1090 സർവീസിന്റെ കീഴിലാണ് പ്രത്യേക നിരീക്ഷണം നടക്കുന്നത്.

Image result for internet surfing

അശ്ലീലം കാണുന്നത് സ്ത്രീകൾക്കെതിരായുള്ള കുറ്റ കൃത്യങ്ങൾ കൂട്ടുന്നു എന്ന മുതിർന്ന നിയമവിധഗതരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു പൊലീസ് ടീം മുഴുവൻ സമയവും ഇന്റർനെറ്റിൽ അശ്ലീല വിഡിയോ കാണുന്നവരെ നിരീക്ഷിക്കും. നീരീക്ഷിക്കുന്നതോടൊപ്പം ആരൊക്കെ എന്ത് എത്ര പോർണ് കാണുന്നുണ്ട് എന്ന ഡേറ്റാ തയ്യാറാക്കുകയും ചെയ്യുന്നു. ഉത്തർപ്രദേശ് പൊലീസ് സ്ഥാപിച്ച പുതിയ സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് പുതിയ നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത് . അതിനാൽ ആരെങ്കിലും അശ്ലീല വെബ്സൈറ്റിൽ എത്തിയാൽ യൂ പി പോലീസിന്റെ 1090 സർവീസ് വെബ്‌സൈറ്റിൽ നിന്നുള്ള പോപ്പ്-അപ്പ് അലേർട്ട് കാണിക്കും. അവരുടെ ഡേറ്റാ പോലീസ് റെക്കോര്ഡ് ചെയ്യുന്നുണ്ടെന്നും നിരീക്ഷിക്കുന്നെണ്ടുമുള്ള സന്ദേശം അറിയിക്കും.

Image result for internet surfing about sex videos
കൂടാതെ സേവനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായി സോഷ്യൽ മീഡിയ സൈറ്റുകളായ ഫേസ് ബുക്ക് , ഇൻസ്റ്റഗ്രാം എന്നിവയിലൂടെ 1090 ഡിജിറ്റൽ ക്യാംപെയ്‌നും നടത്തുന്നുണ്ട്. ഇത്തരം അശ്ലീലത്തിന്‌ ഇരയാകുന്ന കൗമാരക്കാരെ നിരീക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.യൂ പിയിൽ ഏകദേശം 11.6 കോടി ഇന്റർനെറ്റ് ഉപഭോക്താക്കളുണ്ട്.പൈലറ്റ് പ്രോജക്ടായി യുപിയിലെ ആറ് ജില്ലകളിലാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. ഇതിന് വളരെ മികച്ച പ്രതികരണം ആണ് ലഭിച്ചത് എന്നാണ് പോലീസ് റിപ്പോർട്ട്.

Related posts