സെക്സ് വെറും നേരം പോക്കല്ല, ലൈംഗികത ഇല്ലാതായാൽ ശരീരത്തിന് സംഭവിക്കുന്നതെന്തായിരിക്കാം ?

life...

മനുഷ്യന്റെ മാനസിക-ശാരീരിക ആരോഗ്യത്തിൽ ലൈംഗിക ബന്ധത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് നിരവധി പഠനങ്ങളുണ്ട്. എങ്കിലും സെക്സ് എന്ന് കേൾക്കുമ്പോൾ അശ്ലീലത കലർന്ന ചിന്തയാണ് പലരുടേയും മനസ്സിൽ ആദ്യം എത്തുക.മാനസിക സമ്മർദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി ഗുരുതരമായ പല അവസ്ഥകൾക്കും സെക്സ് ഇല്ലായ്മ കാരണമാകും. നീണ്ട കാലത്തേക്ക് സെക്സ് ഇല്ലാതായാൽ നിങ്ങളുടെ ശരീരത്തെ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാൻ കാരണമാകും. തിരക്കുപിടിച്ച മാനസിക സമ്മർദ്ദം കൂടിയ കാലത്ത് സെക്സിന് പോലും പലർക്കും സമയമോ താത്പര്യമോ ഇല്ലാതായി എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

articleLarge
articleLarge

പങ്കാളികൾക്കിടയിൽ സെക്സ് ഇല്ലാതായാൽ എന്താണ് സംഭവിക്കുക ?

മാനസിക സമ്മർദ്ദം
കൃത്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശരീരത്തിൽ എൻഡോർഫിൻ, ഓക്സിടോസിൻ ഹോർമോണുകളുടെ ഉത്പാദനത്തിന് സഹായിക്കും. സന്തോഷത്തിന്റേയും ആഹ്ളാദത്തിന്റേയും ഹോർമോൺ എന്ന് വിശേഷിക്കപ്പെടുന്നതാണ് ഓക്സിടോസിൻ. ഓക്സിടോസിന്റെ അളവ് വർധിപ്പിക്കുന്നതിലൂടെ മാനസിക സമ്മർദ്ദം കുറക്കാൻ സാധിക്കും. ഗാഢമായ ഒരു ആലിംഗനം മതി രക്തത്തിലെ ഓക്സിടോസിന്റെ അളവ് വർധിക്കാൻ. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളെ ആലിംഗനം ചെയ്തപ്പോഴുള്ള അനുഭൂതി ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.

ലൈംഗികാവയവങ്ങളിലെ രോഗങ്ങൾ
കൃത്യമായി സെക്സിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളിൽ അത് ഇല്ലാതാകുന്നത് ലൈംഗികാവയവങ്ങളിലെ രോഗങ്ങൾക്ക് കാരണമായേക്കും. നീണ്ട കാലം സെക്സ് ഇല്ലാതിരുന്നാൽ യോനീ ചർമങ്ങൾ മുറുകും. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകില്ല. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സെക്സ് ചെയ്ത് തുടങ്ങുമ്പോൾ അസഹ്യമായ വേദനയ്ക്കും ചിലപ്പോൾ രക്തസ്രാവത്തിനും കാരണമാകും. ഇതുമൂലം അണുബാധയുണ്ടാകാം. സെക്സിനോട് തന്നെ വിരക്തി തോന്നാൻ സ്ത്രീകൾക്ക് ഇത് ധാരാളമാണ്.

life
life

രോഗപ്രതിരോധശേഷി
സ്ഥിരമായി സെക്സ് ചെയ്യുന്നവരിൽ ഇമ്യൂണോഗ്ലോബുലിൻ ഇ ധാരാളമായി ഉത്പാദിപ്പിക്കപ്പെടും. എന്താണ് ഇമ്യൂണോഗ്ലോബുലിൻ എ അഥവാ ഇഗ്എ? ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡിയാണ് ഇഗ്എ. ജലദോഷം പോലുള്ള വൈറൽ രോഗങ്ങളെ പോലും പ്രതിരോധിക്കുന്നതാണ് ഇഗ്എ ആണ്. സെക്സ് ഇല്ലാതായാൽ ഇഗ്എയുടെ ഉത്പാദനവും ശരീരത്തിൽ കുറയും. ഇഗ്എയുടെ അഭാവമുള്ളവർ കൃത്യമയാ ഡയറ്റ്, വ്യായാമം തുടങ്ങിയവ ശീലിക്കണം. ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായവും തേടാം.

ഹൃദ്രോഗം
കൃത്യമായ സെക്സ് കൊണ്ട് ശരീരത്തിലെ ഹോർമോൺ ഉത്പാദനവും രക്തപ്രവാഹവും ക്രമപ്പെടുത്താൻ സഹായിക്കും. നല്ലൊരു വ്യായാമം കൂടിയാണ് സെക്സ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും പേശികൾക്ക് വ്യായാമവും നൽകുന്നു. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സെക്സിലൂടെ സാധിക്കും. ആഴ്ച്ചയിൽ രണ്ടു തവണയെങ്കിൽ സെക്സിൽ ഏർപ്പെടുന്നവർക്ക് 50 ശതമാനം ഹൃദ്രോഹ സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.

sex
sex

വേദനാസംഹാരി
ആർത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകൾ, തലവേദന, സന്ധിവാതം പോലുള്ള വേദനകൾ കുറയ്ക്കാൻ കൃത്യമായ സെക്സ് സഹായിക്കുമെന്ന് പഠനങ്ങൾ.

Related posts