24 മണിക്കൂറിനുള്ളില്‍ കുവൈറ്റില്‍ സിവില്‍ ഐഡി കാര്‍ഡ്

civil-id

അപേക്ഷ നൽകി ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ സിവില്‍ ഐഡി കാര്‍ഡുകള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നതായി പബ്ലിക്ക് അതോററ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അഞ്ചു കാറ്റഗറിയില്‍ പെടുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക.സ്വദേശികള്‍, ഗള്‍ഫ് നാടുകളിലെ പൗരന്മാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍, അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്കാണ് അപേക്ഷിച്ച ഉടനെ സിവില്‍ ഐഡി കാര്‍ഡുകള്‍ ലഭിക്കുക.

kuwait...
kuwait…

പാസി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അല്‍ അസൂസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും കാര്‍ഡ് വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായി പാസി വൃത്തങ്ങള്‍ അറീയിച്ചു. അതുപോലെ രാജ്യത്തെ വിദേശികളുടെ താമസ വിലാസം ഒരു വര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി അധികൃതര്‍ മറ്റൊരു അറീയിപ്പില്‍ പറഞ്ഞു. വ്യാജ വിലാസങ്ങളെ തടയുന്നതിനാണ് ഈ നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി

Related posts