മെൻസ്ട്രൽ കപ്പ്,സ്ത്രീകളുടെ ആർത്തവ സമയത്ത് സാനിറ്ററി നാപ്കിന്സ് പോലെ ഉപയോഗിക്കാവുന്ന ബദൽ മാർഗ്ഗം ആണ്.എന്നാൽ ഇന്നും പല സ്ത്രീകൾക്കും ഇത് ഉപയോഗിക്കുവാൻ തന്നെ ഭയമാണ്. ഇത് നിങ്ങൾക്കുവേണ്ടിയുള്ളതാണ്.
ആർത്തവം എന്നുള്ളത് ഈ അടുത്ത കാലങ്ങളായിലായി ഒരുപാടു ചർച്ചയ്ക്ക് കാരണമായ ഒന്നാണ്. നമ്മുടെ സമൂഹത്തിൻറെ വളർച്ചയോടൊപ്പം മാറ്റങ്ങൾ സംഭവിച്ച ഒന്നുകൂടെയാണ് ആർത്തവ പരിരക്ഷ. പണ്ടുകാലങ്ങളിൽ സ്ത്രീകൾ ആർത്തവ കാലങ്ങളിൽ തുണി ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നപ്പോൾ അത് സാനിറ്ററി നാപ്കിന്സിലേക്കും മറ്റു ബദൽ മാർഗ്ഗങ്ങളും വഴിമാറി. അങ്ങനെ നമ്മുടെ നാട്ടിലേക്ക് വന്ന അതി നൂതനമായ മാർഗ്ഗമാണ് മെൻസ്ട്രൽ കപ്പ്. സാനിറ്ററി പാഡുകളെ അപേക്ഷിച്ചു ഒട്ടേറെ ഗുണങ്ങൾ ഉള്ള മെൻസ്ട്രൽ കപ്പുകൾ ചിലർ പേടി കാരണം ഉപയോഗിക്കുക എന്ന് പോയിട്ട് ചിന്തിക്കുക പോലുമില്ല.
വജൈനയുടെ ഉള്ളിൽ വയ്ക്കുമ്പോൾ വേദന ഉണ്ടാക്കുമോ എന്ന സംശയം പലർക്കും ഉണ്ട്. എന്നാൽ വേദനയില്ല എന്നുള്ളതാണ് വാസ്തവം. ഇത് ഉപയോഗിക്കുവാൻ അറിയാത്തതും മറ്റൊരു പ്രശ്നമായി നിൽക്കുന്നുണ്ട്. മെൻസ്ട്രൽ കപ്പ് ഒരൽപം മടക്കി ഉള്ളിലേക്ക് നിക്ഷേപിക്കുക. ആദ്യമായി ചെയ്യുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും പിന്നീട് വളരെ എളുപ്പമായി ഇത് മാറും. സി ഷേപ്പിലാക്കി വച്ചതിനു ശേഷം ഒന്ന് മെല്ലെ തിരിച്ചാൽ ഇത് ഉള്ളിൽ ഉറച്ചതായി മനസിലാകുന്നതാണ്. ഇത് ഉപയോഗിക്കുന്ന വിധം ഇന്ന് ഇന്റർനെറ്റിലും യൂറ്റൂബിലും ലഭ്യമാണ്.
പത്തുമുതൽ പന്ത്രണ്ടു മണിക്കൂർ വരെയാണ് ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നത്. ഉപയോഗത്തിന് ശേഷം ഇവ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കി അടുത്ത തവണ ഉപയോഗിക്കാവുന്നതാണ്. ബ്ലീഡിങ് കൂടുതൽ ഉള്ളവർക്ക് ഇത് മൂന്നോ നാലോ മണിക്കൂർ കൂടുമ്പോൾ മാറ്റേണ്ടി വന്നേക്കാം. മെൻസ്ട്രൽ കപ്പ് പല സൈസിൽ ഇന്ന് ലഭ്യമാണ്. സാനിറ്ററി പാഡുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അലർജി ചൊറിച്ചിലുകൾ രക്തം പുറത്തുപോകുമോ തുടങ്ങിയ പേടിയൊന്നും മെൻസ്ട്രൽ കപ്പിൽ വേണ്ട എന്നുള്ളതാണ് വാസ്തവം.