കൊതിയൂറും എഗ്ഗ് റിബണ്‍ പക്കോട ഇങ്ങനെ തയ്യാറാക്കാം!

pakkoda-chaya

വൈകുന്നേരത്തെ ചായയുടെ കൂടെ പലഹാരമായി കഴിക്കാവുന്ന ഒരു സ്നാക്കാണ് എഗ്ഗ് റിബണ്‍ പക്കോട. വളരെ കുറച്ച്‌ ചേരുവകള്‍ മാത്രം മതി ഇത് തയാറാക്കാന്‍. ചൂട് ചായയുടെയും കാപ്പിയുടെയും കൂടെ കഴിക്കാന്‍ പറ്റുന്ന ഒരു ബെസ്റ്റ് കോമ്പിനേഷൻ.

ചേരുവകള്‍

മുട്ട – 3
പച്ചമുളക് – 2
സവാള – ഒന്നിന്റെ പകുതി
ഇഞ്ചി – ചെറിയ കഷണം
കറിവേപ്പില
ഉപ്പ്
ഓയില്‍
കടലമാവ് – 1/2 കപ്പ്‌
അരിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
കായപ്പൊടി – 1/4 ടീസ്പൂണ്‍
ബേക്കിങ് സോഡാ – 1/4 ടീസ്പൂണില്‍ താഴെ
മുളകുപൊടി – 1/2 ടീസ്പൂണ്‍
വെള്ളം

snakk
snakk

തയ്യാറാക്കുന്ന വിധം

മുട്ട, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില അല്പം ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാനില്‍ എണ്ണ തടവി ഓംലറ്റ് ഉണ്ടാക്കി എടുക്കണം. അതിന് ശേഷം കടലമാവ്, അരിപ്പൊടി, കായപ്പൊടി, മുളകുപൊടി, വെള്ളം, ബേക്കിങ് സോഡാ അല്‍പം ഉപ്പ് എല്ലാം കൂടി ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച്‌ ബാറ്റര്‍ തയാറാക്കണം. അതു കഴിഞ്ഞ് ഓംലറ്റ് നീളത്തില്‍ കട്ട്‌ ചെയ്ത് ഓരോ പീസും ബാറ്ററില്‍ മുക്കി ചൂടായ എണ്ണയില്‍ ഇട്ട് ഫ്രൈ ചെയ്ത് എടുത്ത് സോസിന്റെ കൂടെ ചൂടോടെ വിളമ്പാം.

Related posts