വിവാഹത്തെ പോലെതന്നെ പവിത്രമാണ് അക്കാര്യവും! പ്രേക്ഷകശ്രദ്ധ നേടി സ്വാസികയുടെ വാക്കുകൾ


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. നിരവധി സിനിമകളിലൂടെയും സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരം മാറിയിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിൽ താരം ചെയ്ത വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസിലും താരം ശ്രദ്ധേയമായ വേഷം ചെയ്തു. സീത എന്ന പരമ്പരയിലൂടെ താരം നേടിയ പ്രേക്ഷകശ്രദ്ധ ഏറെയാണ്.

വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞ് സ്വാസിക. വിവാഹം പോലെ തന്നെ പവിത്രമാണ് വിവാഹമോചനവുമെന്ന് സ്വാസിക പറഞ്ഞു. ദാമ്പത്യ ജീവിതം പ്രമേയമായി വരുന്ന ‘തുടരും’ എന്ന ഹ്രസ്വചിത്രത്തിന്റെ പശ്ചാത്തലത്തില്‍ എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ക്കെതിരെ സ്വാസിക സംസാരിച്ചത്.


‘ഞാന്‍ വിവാഹം കഴിച്ചതിന് ശേഷം പങ്കാളിയുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് പരസ്പരം പറഞ്ഞുതീര്‍ക്കാനും എന്താണ് ഞങ്ങള്‍ക്കിടയിലെ പ്രശ്‌നമെന്ന് മനസിലാക്കാനും ശ്രമിക്കണം എന്നൊക്കെയാണ് തീര്‍ച്ചയായും ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണം എന്നാണ് ആഗ്രഹവും. എന്നുവെച്ച് തീരെ സഹിക്കാന്‍ പറ്റാതാകുന്നത് വരെ കാത്തുനില്‍ക്കുകയും അവസാനം ആത്മഹത്യയെ കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. വിവാഹം പോലെ തന്നെ പവിത്രമായി വിവാഹമോചനത്തെയും കാണാന്‍ നമുക്ക് പറ്റണം.

Related posts