വെളിച്ചെണ്ണ ശരീരഭാരം കുറയ്ക്കാനും വയറ്റിലെ കൊഴുപ്പകറ്റാനും സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തീർച്ചയായും ഇല്ല എന്നായിരിക്കും ഉത്തരം. എന്നാൽ ഇത് സത്യമാണ്. പാചകം ചെയ്യുന്നതിനുള്ള ആരോഗ്യകരമായ എണ്ണകളിലൊന്നായാ വെളിച്ചെണ്ണ പൂരിത ഫാറ്റി ആസിഡുകളുടെ കലവറ കൂടിയാണ്. ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) അല്ലെങ്കിൽ “നല്ല” കൊളസ്ട്രോളിനെ വർദ്ധിപ്പിച്ച് രക്തത്തിലെ ലിപിഡുകളുടെ ഘടന മെച്ചപ്പെടുത്താൻ ശേഷിയുള്ള ലോറിക് ആസിഡിന്റെ അളവ് വെളിച്ചെണ്ണയിൽ കൂടുതൽ ആണ്. അതുകൊണ്ടു തന്നെ ഇത് ഹൃദ്രോഗ സാധ്യത കുറക്കുകയും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് വിശപ്പ് നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു .
ഒരാൾക്ക് ആരോഗ്യപരമായ പല ഗുണങ്ങളും നൽകാൻ കഴിയുന്ന, മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളുടെ ( MCT ) അളവ് വെളിച്ചെണ്ണയിൽ കൂടുതലാണ്. ഇതിനു നമ്മുടെ ശരീരം സ്വാഭാവികമായി കത്തിച്ചു കളയുന്ന കലോറികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കാൻ കഴിയുമെന്ന് ചില ഗവേഷണങ്ങൾ തെളിയിക്കുന്നു. തന്നെയുമല്ല
അരക്കെട്ടിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. എങ്കിലും വെളിച്ചെണ്ണയിൽ കലോറിയുടെ അളവ് വളരെ അധികമാണ് .അത് കൊണ്ട് തന്നെ ഇത് കൂടുതൽ കഴിക്കുന്നത് അത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും .
വിസെറൽ ഫാറ്റ് എന്നാണ് വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അറിയപ്പെടുന്നത്. ഇത് കാഴ്ചക്കുറവ് , ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പ്രകൃതിദത്തമായ ജൈവ വെളിച്ചെണ്ണയുടെ മിതമായ ഉപയോഗം ഇത്തരം കൊഴുപ്പുകളെ എളുപ്പത്തിൽ കത്തിച്ചു കളയുന്നതിന് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട് .