അഭിനയിക്കാന്‍ ആര്‍ക്കും സാധിക്കും, കഴിവ് സംവിധായകനാണ് വേണ്ടതെന്ന് അന്ന് കരുതിയിരുന്നു ! അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു!

മലയാള സിനിമയിൽ അടൂർ ഗോപാലകൃഷ്ണൻ എന്ന പേര് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. മലയാള സിനിമയുടെ മുഖമുദ്രയാണ് താരം. ഇപ്പോഴിതാ സിനിമകളില്‍ അഭിനയിക്കാന്‍ ആര്‍ക്കും സാധിക്കും കഴിവ് സംവിധായകനാണ് വേണ്ടതെന്ന കാഴ്ച്ചപ്പാട് പണ്ടുണ്ടായിരുന്നുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അന്ന് അങ്ങനെ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഇന്ന് അതു പറയില്ല. അവരില്‍ പ്രതിഭ വേണം.

ഹിച്ച്‌കോക്ക് ഒരു ഇന്റര്‍വ്യുവില്‍ പറഞ്ഞിരുന്നു, നടന്‍മാര്‍ കന്നുകാലിക്കൂട്ടം പോലെയാണെന്ന്. അതു വലിയ ബഹളമായപ്പോള്‍ അദ്ദേഹം വിശദീകരിച്ചു- അവരെ കന്നുകാലിക്കൂട്ടം പോലെ കൈകാര്യം ചെയ്യണം എന്നാണ് പറഞ്ഞതെന്ന്. ഞാന്‍ അങ്ങനെയും പറയില്ല. കഴിവുള്ളവരെക്കൊണ്ടേ എന്തെങ്കിലും ചെയ്യിക്കാന്‍ പറ്റൂ. അദ്ദേഹം പറഞ്ഞു.

നടീനടന്മാരെ അറിയണം. ഓരോ വ്യക്തിയും വ്യത്യസ്തമാണ്. അവരെ ആ രീതിയില്‍ കൈകാര്യം ചെയ്യണം. ഈ ഡയറക്ടര്‍ ഒരു ആക്ടര്‍ കൂടിയാണെന്ന് മമ്മൂട്ടി പറഞ്ഞതായി കേട്ടിട്ടുണ്ട്. പഴയ നാടകാഭിനയത്തിന്റെ ഫലമായിരിക്കും. സംവിധായകന്‍ നടനായാല്‍, എങ്ങനെ വേണമെന്നു കൃത്യമായി കാണിച്ചു കൊടുക്കാന്‍ പറ്റും. എത്രവട്ടം വേണമെങ്കിലും തിരുത്തി അഭിനയിക്കാന്‍ ശാരദ തയാറായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts