ഹോർമോൺ പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന തൈറോയ്ഡ് ഇന്നത്തെ കാലത്ത് ഒരു പ്രശ്നക്കാരൻ ആണ്. ഇതിന്റെ പ്രധാന കാരണം ഹോർമോൺ പ്രശ്നങ്ങൾ ആയതിനാൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിൽ ആണ് തൈറോയ്ഡ് കൂടുതലായി കാണപ്പെടുന്നത്. അതുപോലെ തന്നെ ഹൈപ്പര്‍ തൈറോയ്ഡിനേക്കാള്‍ കൂടുതല്‍ ഹൈപ്പോ തൈറോയ്ഡുമാണ്.
തൈറോയ്ഡ് ഗ്രന്ഥികള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കാതെ വരുന്നതാണ് ഹൈപ്പോ തൈറോയ്ഡ് . തൈ റോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കൂടുന്നത് ഹൈപ്പർ തൈറോയ്‌ഡും.
മറ്റൊരു രീതിയിൽ പറഞ്ഞാൽ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ. രണ്ടും നമ്മുടെ ശരീരത്തിന് ദോഷമാണ്. ഇത് പിന്നീട് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
രക്ത പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തുന്നത്.
കൃത്യമായ പരിശോധന നടത്തിയാൽ കൃത്യമായ അളവ് ലഭിക്കുകയുള്ളു. രക്ത പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഡോക്ടർമാർ മരുന്നു കുറിക്കുന്നത്. അതിനാൽ തന്നെ പരിശോധനാ ഫലം മുഖ്യമായ ഒന്നാണ്. തൈറോയ്ഡ് ഹോര്മോണുകളുടെ പ്രവർത്തനം ബാലൻസ് ചെയ്യാനുള്ള മരുന്നുകളോടൊപ്പം വ്യായാമവും ജീവിത ശൈലീമാറ്റങ്ങളുമെങ്കില്‍ ഇത് വേണ്ട രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുന്ന ഒന്നാണ്.രാവിലെ വെറും വയറ്റിൽ ആണ് തൈറോയ്ഡ് ടെസ്റ്റ് ചെയ്യുക എന്നതാണ് പലരുടെയും കാഴ്ചപ്പാട് എന്നാൽ ശെരിക്കും തൈറോയ്ഡ് ടെസ്റ്റ് ചെയ്യാനുള്ള സമയം അതല്ല. രാവിലെ വെറും വയറ്റിൽ ആണ് തൈറോയ്ഡിനുള്ള മരുന്നു കഴിക്കുന്നത്. മരുന്ന് കഴിക്കാതെ ടെസ്റ്റിന് പോകാൻ പാടുള്ളതല്ല. സാധാരണ പോലെ രാവിലെ മരുന്ന് കഴിക്കുക. പിന്നീട് സാധാരണ പോലെ ഭക്ഷണം കഴിച്ചു 10 മണി പത്തരയോടെ ടെസ്റ്റ് ചെയ്യുക.11 മണിക്ക് മുന്നായി ടെസ്റ്റ് ന് കൊടുക്കുക.. അല്ലേൽ പരിശോധനാ ഫലത്തിൽ വ്യതിയാനം ഉണ്ടാകും.