ആര്‍ക്കെങ്കിലും അറിയമോ മസാല ചായ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന്. മസാല ചായയില്‍ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങളായ ഗ്രാമ്ബൂ, ഏലയ്ക്ക, ഇഞ്ചി എന്നിവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. മസാല ചായ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ജലദോഷത്തെ തടയുവാന്‍ സഹായിക്കുകയും ചെയ്യുന്നു.മസാല ചായ ദഹനത്തെ മെച്ചപ്പെടുത്തുന്നു, ദഹനം നന്നാവുമ്ബോള്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടും.
ഇനി എങ്ങനെയാണ് മസാല ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…
വേണ്ട ചേരുവകള്‍…
ഗ്രാമ്ബു 3 എണ്ണം
ഏലയ്ക്ക പൊടിച്ചത് 4 എണ്ണം
ഇഞ്ചി 1 കഷ്ണം
തേയില 2 ടീസ്പൂണ്‍
പാല്‍ 2 കപ്പ്
തയ്യാറാക്കുന്ന വിധം..
ആദ്യം പാലില്‍ ഇഞ്ചി, ഏലയ്ക്ക പൊടിച്ചതും, ഗ്രാമ്ബു, എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം
ഇതിലേക്ക് ചായപ്പൊടി ചേര്‍ത്ത് രണ്ട് മിനിറ്റ് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച ശേഷം തീ
ഓഫ് ചെയ്യുക. അരിച്ചെടുത്ത ശേഷം അല്‍പം പഞ്ചസാര ചേര്‍ത്ത് ചൂടോടെ കുടിക്കുക…