ഉയർന്ന രക്തസമ്മർദ്ദം അപകടമോ ?

ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്ത സമ്മർദ്ദം എന്നത് ലോകത്ത് ലക്ഷക്കണക്കിന് പേരെ ബാധിച്ചിരിക്കുന്ന ഒരു ആരോഗ്യ പ്രശ്നം ആണ്. തലവേദന, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, മൂക്കിലൂടെ രക്തമൊഴുക്ക് തുടങ്ങിയ നിരവധി ലക്ഷണങ്ങൾ രക്തസമ്മര്‍ദം അസാധാരണ നിലയിലേക്ക് ഉയരുമ്പോള്‍ കാണപ്പെടും.ഇത് ഹൃദയ ധമനികളെ നശിപ്പിക്കാനും അതുവഴി ഹൃദ്ര്‌രോഗത്തിനും കാരണമാകും. കൃത്യ സമയത്തു ചികിത്സ നേടിയാൽ ഇത് ഒഴിവാക്കാം .
യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന പ്രകാരം ഉയര്‍ന്ന രക്തസമ്മര്‍ദം അസാധാരണ ഹൃദയമിടിപ്പിനും കാരണമാകുമെന്ന് ചൂണ്ടി കാട്ടുന്നു. ഈ അസാധാരണ ഹൃദയമിടിപ്പ് അട്രിയല്‍ ഫൈബ്രിലേഷന്‍ എന്നറിയപ്പെടുന്നു. ഏകദേശം 40 ലക്ഷത്തോളം പേരെ ഇത് ബാധിക്കുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

പക്ഷാഘാതം വരാനുള്ള സാധ്യത ഈയവസ്ഥ നേരിടുന്ന ജനങ്ങള്‍ക്ക് അഞ്ചിരട്ടിയാണ്. പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ കിങ്ങ്‌സ് കോളജിലെ ഡോ. ജോര്‍ജിയസ് ജോര്‍ജിയോപോളോസ് ജനങ്ങളുടെ രക്ത സമ്മര്‍ദ നിരക്ക് മെച്ചപ്പെടുത്താനുള്ള പൊതുജനാരോഗ്യ പരിപാടികള്‍ നടപ്പിലാക്കണം എന്ന് പറഞ്ഞു. സാഹചര്യം നിയന്ത്രിക്കാന്‍ കഴിയുന്നതും സങ്കീര്‍ണതകള്‍ കുറയ്ക്കാനുതകുന്നതുമാണ് ഈ അസാധാരണ ഹൃദയമിടിപ്പ് എന്ന് പഠന റിപ്പോർട്ട് പറയുന്നു. സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ 120 ൽ താഴെ ഉള്ളവർക്ക് അട്രിയല്‍ ഫൈബ്രിലേഷന്‍ സാധ്യത 26 ശതമാനം കുറയ്ക്കുന്നതായി ഹൈപ്പര്‍ടെന്‍ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും തെളിയിക്കുന്നു.

Related posts