നമ്മുടെയൊക്കെ വീടുകളിൽ സുലഭമായി കാണപ്പെടുന്ന ഒന്നാണ് തുളസി.പണ്ടുകാലങ്ങളിൽ എല്ലാവീടുകളുടെയും മുറ്റത്ത് ഒരു തുളസിയെങ്കിലും വളർത്തുമായിരുന്നു.ഹൈന്ദവ വിശ്വാസങ്ങളിൽ തുളസിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നതായും കാണാം.എന്നാൽ ആ തുളസിയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് അറിയുമോ. വരൂ നമുക്ക് നോക്കാം.
ചെറു ജലദോഷ പനിമുതൽ മനുഷ്യന്റെ മാനസിക ആരോഗ്യത്തിൽ വരെ തുളസിക്ക് സ്ഥാനം ഉണ്ടെന്നു കേട്ടാൽ ഞെട്ടേണ്ടതില്ല. ജലദോഷമോ മൂക്കടപ്പോ ഉണ്ടാകുമ്പോൾ നമ്മുടെ അമ്മമാർ പറമ്പിലേക്ക് ഇറങ്ങി തുളസിയില പൊട്ടിച്ചു വെള്ളത്തിലിട്ടു ആവി പിടിക്കുന്നത് ഓർമയില്ലേ.തുളസിക്ക് ഒരു മനുഷ്യൻറെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ സാധിക്കും. ഒപ്പം തന്നെ ശരീരത്തിലെ ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുവാനും തുളസിക്ക് കഴിയും.
ഇന്ന് മനുഷ്യൻറെ ആരോഗ്യത്തിനു തന്നെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് സമ്മർദ്ദം. സമ്മർദ്ദം പല രോഗങ്ങളിലേക്കും കൊണ്ടെത്തിച്ചെന്നു വന്നേക്കാം. എന്നാൽ സമ്മർദ്ദത്തെ ഒരു പരിധിവരെ തരണം ചെയ്യുവാൻ തുളസിയില ഇട്ട് വെള്ളം തിളപ്പിച്ചുകുടിക്കുന്നത് നല്ലതാണ്. ഒപ്പം തന്നെ മനുഷ്യൻറെ മാനസിക നില മെച്ചപ്പെടുത്താനും തുളസിക്ക് സാധിക്കും. ഒപ്പം തന്നെ വൃക്കയിലെ കല്ലുകൾക്ക് പരിഹാരം കാണുവാനും തുളസി ഇലകൾക്ക് സാധിക്കും.