പ്രിയങ്ക ഗർഭിണിയോ? വൈറലായി ചിത്രങ്ങൾ !!

തെന്നിന്ത്യൻ സിനിമാരംഗത്തും ബോളിവുഡിലും നിറയെ ആരാധകരുള്ള താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. സിനിമാരംഗത്ത് മാത്രമല്ല സമൂഹിക വിഷയങ്ങളിലും താരം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്താറുണ്ട്. പ്രിയങ്ക തെന്നിന്ത്യൻ സിനിമാ ലോകത്തുനിന്ന് ബോളിവുഡിലെത്തി പിന്നീട് ഹോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. സിനിമാ കോളങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ ചർച്ചാവിഷയമാണ് പ്രിയങ്ക ചോപ്ര. നടി അമ്മയാകാൻ പോകുന്നതിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗർഭിണിയാണെന്നുള്ള വാർത്ത പ്രചരിച്ചത് പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം പുറത്തു വന്നതിന് പിന്നാലെയാണ്. ഇൻസ്റ്റഗ്രാമിൽ താരം ലണ്ടനിൽ നിന്നുളള ചിത്രം പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായിട്ടുണ്ട്. എന്നാൽ പ്രിയങ്കയും നിക്കും ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.


ഇത്തരത്തിലുളള വാർത്തകൾ ഇതിന് മുൻപും പ്രചരിച്ചിരുന്നു. പ്രിയങ്ക ചോപ്രയും അമ്മ മധു ചോപ്രയും അന്ന് പ്രതികരണവുമായി മുന്നോട്ടുവന്നിരുന്നു. അന്ന് പ്രചരിച്ച വാർത്തയുടെ അടിസ്ഥാനം ഫോട്ടോയിലെ പ്രശ്നമായിരുന്നു. അമ്മ മധു ചോപ്ര അത് വ്യക്തിമാക്കി രംഗത്തെത്തിയിരുന്നു. കുട്ടികളോടുള്ള താൽപര്യത്തെക്കുറിച്ച് പ്രിയങ്ക ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.


താരത്തിന്റെ ആഗ്രഹം ഒരു ക്രിക്കറ്റ് ടീം അംഗങ്ങളുടെ എണ്ണം പോലെ 11 മക്കൾ വേണമെന്നായിരുന്നു എന്ന് അഭിമുഖത്തിൽ പറഞ്ഞു. എത്രത്തോളം അത് സാധ്യമാകുമെന്നു തനിക്കുറപ്പില്ല എന്നും അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രിയങ്ക ഈ പ്രസ്താവന പിന്നീട് തിരുത്തി പറഞ്ഞു. തനിക്കും നിക്കിനും എത്ര കുഞ്ഞുങ്ങൾ ആണോ ഉണ്ടാകുന്നത് അവരെ പൂർണമനസ്സോടെ സ്വീകരിക്കുമെന്നും വർഷങ്ങൾക്കു മുൻപ് പറഞ്ഞ ഒരു കാര്യത്തെ സംബന്ധിച്ചു ചർച്ചകൾ നടത്തരുതെന്നും പ്രിയങ്ക വേറൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കരീന കപൂർ, അനുഷ്ക ശർമ എന്നീ നടിമാർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് പിന്നാലെയാണ് പ്രിയങ്ക അമ്മയാകുന്നതിനെക്കുറിച്ച് വാർത്തകൾ പ്രചരിക്കുന്നത്

Related posts