തൊഴിൽ അന്വേഷകർക്ക് അവരുടെ കൈയ്യിലെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്വന്തം സംസ്ഥാനങ്ങളിൽ ജോലി കണ്ടെത്താൻ സഹായിക്കുന്ന ചാറ്റ് ബോട്ടുകളുമായി സർക്കാർ. ഇതിനായി വാട്സാപ്പിൽ ഒരു “ഹായ്” അയച്ചാൽ മാത്രം മതിയാകും. നിർമിത ബുദ്ധിയിൽ ആധാരമാക്കി പ്രവർത്തിക്കുന്ന ഈ ചാറ്റ് ബോട്ടുമായി എത്തിയിരിക്കുന്നത് ശാസ്ത്ര സാങ്കേതിക വകുപ്പാണ് . ഇതിനായി ശ്രമിക് ശക്തി എന്ന പേരിൽ പ്രത്യേക ഒരു പോർട്ടൽ തന്നെ ആരംഭിച്ചിട്ടുണ്ട് . ഈ പോർട്ടൽ വഴി തൊഴിൽ അന്വേഷകർക്കു അവരുടെ സംസ്ഥാനങ്ങളിലെ മൈക്രോ ,ചെറുകിട ,ഇടത്തരം സംരംഭങ്ങളിലേക്ക് വാട്സാപ്പ് വഴി ബന്ധിപ്പിക്കുന്നതാണ് .
കോവിഡ് 19 മൂലം തൊഴിൽ ഇല്ലായ്‌മ രൂക്ഷ്മായ സാഹചര്യത്തിൽ ആണ് സർക്കാർ തൊഴിൽ രഹിതർക്കു വേണ്ടി ഇത്തരം ഒരു പോർട്ടൽ നിർമ്മിക്കുന്നത് . ഇന്ത്യയിലാകമാനം ജനങ്ങൾ തൊഴിൽ ഇല്ലാതെ ജീവിതം വഴിമുട്ടിയ ഈ അവസ്ഥയിൽ സ്വന്തം സംസ്ഥാനത്തു തന്നെ തൊഴിൽ കണ്ടെത്താൻ ഈ പോർട്ടൽ വഴി ജനങ്ങൾക്ക് സാധിക്കും . അന്യനാടുകളിൽ ജോലി ചെയ്തിരുന്ന പലർക്കും ലോക്ക് ഡൗൺ മൂലം ഇന്ത്യയിലേക്ക് മടങ്ങി വരേണ്ടി വന്നിരുന്നു .അവരിൽ ഭൂരിഭാഗം പേർക്കും ജോലി നഷ്ടമാകുകയും ചെയ്തിരുന്നു .
7208635370 എന്ന നമ്പറിൽ ഉള്ള വാട്സാപ്പ് ചാറ്റ് ബോട്ടിലേക്ക് ഒരു സന്ദേശം അയച്ചു കഴിഞ്ഞാൽ അത് ആ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങളും പ്രവർത്തി പരിചയത്തെ പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കും. ഈ വിവരങ്ങൾ പരിശോധിച്ച് സിസ്റ്റം തൊഴിൽ അന്വേഷകരെ ഏറ്റവും അനുയോജ്യരും അടുത്തുള്ളതുമായ തൊഴിൽ ദാതാവുമായി ബന്ധിപ്പിക്കും. ഇത് മാത്രമല്ല ഇന്ത്യയിൽ ഉടനീളമുള്ള എം എസ് എം ഇ കൾ ഉള്ള ഇടങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന മാപ്പും ഈ പോർട്ടലിൽ ലഭ്യമാകും എന്നതാണ് ഈ ചാറ്റ് ബോട്ടിന്റെ പ്രത്യേകത .ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിലാണ് നിലവിൽ ചാറ്റ് ബോട്ട് ലഭ്യമാകുന്നത്. ഉടൻ തന്നെ മറ്റു ഭാഷകളിലേക്ക് ഈ സേവനം ലഭ്യമായേക്കും .ഓഫ് ലൈനായും ഈ സേവനം ലഭ്യമാണ് . ഇതിനായി 022 -67380800 എന്ന നമ്പറിൽ മിസ്ഡ് കോൾ കൊടുത്താൽ മതിയാകും .