പുതുവത്സര സമ്മാനവുമായി കെ.എസ്.ആർ.ടി.സി, വെറും 250 രൂപയ്ക്ക് മൂന്നാർ ചുറ്റിക്കാണാം!

Munnar250

മൂന്നാറിലെ പ്രക‍ൃതി മനോഹാരിത കുറഞ്ഞ ചെലവില്‍ കാണാന്‍ ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സിയുടെ സൈറ്റ് സീയിങ് സര്‍വിസ്. ഈ സര്‍വിസ് 2021 ജനുവരി ഒന്ന്​ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്നും രാവിലെ ഒമ്ബതിന് പുറപ്പെടുന്ന സര്‍വിസ് ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപെട്ടി, ഫ്ലോര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്​റ്റേഷനില്‍ എത്തിക്കും.

KSRTC
KSRTC

ഓരോ പോയിന്‍റുകളില്‍ ഒരു മണിക്കൂര്‍ വരെ ചെലവഴിക്കാന്‍ അവസരം നല്‍കും. കൂടാതെ ഭക്ഷണം കഴിക്കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യവും ഏര്‍പ്പെടുത്തും. ഏകദേശം 80 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാന്‍ ഒരാള്‍ക്ക് 250 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. പദ്ധതി വിജയിക്കുന്ന മുറക്ക്​ കാന്തല്ലൂരിലും സര്‍വിസ് ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.

Munnar.image
Munnar.image

പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച്‌ മൂന്ന്​ ദിവസം മൂന്നാറിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സ്ഥാപിച്ച സ്ലീപ്പര്‍ ബസുകളില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. 16 പേര്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യമാണ് ബസിലുള്ളത്. ഒരാള്‍ക്ക്​ 100 രൂപയാണ്​ ഈടാക്കുന്നത്​. ബസില്‍ താമസിക്കുന്നവര്‍ക്ക് ഡിപ്പോയിലെ ശുചി മുറികള്‍ ഉപയോഗിക്കാം. നിവലില്‍ ഇതിന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​.

Related posts