ഒരു കൊവിഡ് വരുത്തിയ മാറ്റങ്ങളെ, വിവാഹ സമ്മാനമായി പണം നല്‍കാന്‍ കത്തില്‍ ക്യൂആര്‍ കോഡ് പ്രിന്റ് ചെയ്ത് വധൂവരന്മാര്‍!

wedding-qr-code

 

കൊവിഡ് എന്ന മഹാമാരി വന്നതോടെ എല്ലാം കാര്യത്തിലും ഓരോ മാറ്റങ്ങളായി  കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് എല്ലാ കാര്യങ്ങളും സജ്ജീകരിക്കുന്നതും ചെയ്യുന്നതുമെല്ലാം. വിവാഹ കാര്യത്തിലും വലിയ രീതിയിലുള്ള മാറ്റമാണ് കൊവിഡ് വരുത്തിയത്. വിവാഹങ്ങളൊക്കെ ഓണ്‍ലൈനായി വരെയാണ് നടന്നത്. അപ്പോള്‍ വിവാഹ സമ്മാനങ്ങള്‍ ഡിജിറ്റലായി സ്വീകരിയ്ക്കുന്നതിന് എന്താണ് പ്രശ്‌നം. മധുരൈയിലുള്ള വധൂവരന്മാരും ഇങ്ങനെയാണ് ചെയ്തത്.

Qr code
Qr code

അതിഥികള്‍ സമ്മാനങ്ങളും കൈയ്യില്‍ എടുത്ത് പോകുന്നതിന് പകരം സമ്മാനം പണമായി നല്‍കുന്നതിനുള്ള സൗകര്യമാണ് വധൂവരന്മാര്‍ ചെയ്തത്. പണം ഡിജിറ്റല്‍ പേയ്‌മെന്റായി നല്‍കുന്ന രീതിയാണ് വധുവരന്മാര്‍ സജ്ജീകരിച്ചത്. വിവാഹ സമ്മാനമായി പണം നല്‍കാന്‍ കത്തില്‍ ക്യൂആര്‍ കോഡു കൂടി പ്രിന്റ് ചെയ്യുകയായിരുന്നു ഇവര്‍. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയുടെ ക്യൂ ആര്‍ കോഡാണ് വിവാഹക്ഷണകത്തില്‍ പ്രിന്റ് ചെയ്തത്.

qr wedding
qr wedding

ഞായറാഴ്ചയായിരുന്നു വിവാഹം. ക്ഷണക്കത്ത് വൈറലായതിന് പിന്നാലെ ഇതിനകം നിരവധി ഫോണ്‍ കോളുകളും അന്വേഷണങ്ങളും ഉണ്ടായതായി വധുവിന്റെ അമ്മ പറയുന്നു. വിവാഹത്തിന് ക്ഷണിച്ചവരില്‍ മുപ്പതോളം പേര്‍ പുതിയ സൗകര്യം ഉപയോഗപ്പെടുത്തിയെന്നാണ് വധുവിന്റെ അമ്മ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ആദ്യമായാണ് തങ്ങളുടെ കുടുംബത്തില്‍ ഇങ്ങനെയൊരു ആശയം അവതരിപ്പിക്കുന്നതെന്നും അമ്മ പറയുന്നു. ക്യൂആര്‍ കോഡ് പ്രിന്റ് ചെയ്ത വിവാഹക്ഷണക്കത്ത് ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്.

Related posts