പലരും കരുതുന്നത് എന്റെ പ്രായം അൻപത് കഴിഞ്ഞു എന്നാണ്. എന്നാൽ സത്യം ഇതാണ്! മനസ്സ് തുറന്ന് പ്രേക്ഷകരുടെ സ്വന്തം സുമിത്ര!

മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ്‌ മീര വാസുദേവ്.തന്മാത്ര എന്ന ബ്ലെസ്സി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ താരമാണ് മീര വാസുദേവ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി താരം മാറി. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ താരമിപ്പോൾ മിനിസ്ക്രീനിലും തന്റെ വരവ് അറിയിച്ചിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുമിത്ര എന്ന കഥാപാത്രമായാണ് താരം പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ തന്മാത്രയില്‍ മോഹന്‍ലാലിന് ഒപ്പം അഭിനയിക്കുമ്പോള്‍ തന്റെ പ്രായം എത്രയെന്നും കഥാപാത്രത്തെ കുറിച്ചും തുറന്ന് പറയുകയാണ് മീര. ലുലു മാളിലൊക്കെ പോകുമ്പോള്‍ ഞാന്‍ മുഖം മറച്ചു പോകാറില്ല. എന്നെ അവര്‍ക്ക് പെട്ടെന്ന് പിടി കിട്ടില്ല എന്ന് ഉറപ്പാണ്. ഇനി അഥവാ നമ്മളെ നോക്കി ചിരിച്ചിട്ട് തന്മാത്രയിലെ നടിയല്ലേ എന്നെങ്ങാനും ചോദിച്ചാല്‍ അല്ല എന്ന് പറഞ്ഞാലും അവര്‍ വിശ്വസിച്ചോളുമെന്നും മീര പറയുന്നു.

മീര വാസുദേവിന്റെ വാക്കുകള്‍ ഇങ്ങനെ, ‘തന്മാത്ര എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ എനിക്കൊരു ഇടം നേടി തന്നതാണ്. ഇനി അങ്ങനെത്തെ ഒരു കഥാപാത്രം എനിക്ക് കിട്ടാന്‍ സാധ്യതയില്ല. ഒരു പടമായിരിക്കും നമുക്കങ്ങനെ വരിക. അത് നമ്മളെ താരമാക്കും. വീണ്ടും അതുപോലൊരു കഥാപാത്രമായി വരണമെന്ന് എല്ലാവരും പറയും. പക്ഷേ എനിക്ക് അങ്ങനെ വേണ്ട. കുറേ വേറിട്ട കഥാപാത്രമാണ് ആവശ്യമുള്ളത്. നെഗറ്റീവ് അമ്മയുടെ വേഷം ഞാനിപ്പോള്‍ ചെയ്ത് കഴിഞ്ഞു. അങ്ങനെ നെഗറ്റീവ് കഥാപാത്രം ഞാന്‍ ചെയ്തു.


ഇനി എനിക്ക് ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. ഞാന്‍ കിക്ക് ബോക്സിംഗ് പഠിച്ചതാണ്. എന്നെ കൊണ്ട് ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കും, ഉറപ്പാണ്. തമിഴില്‍ ഒരു പോലീസ് കഥാപാത്രം ഞാന്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ചെയ്യുമ്പോഴാണ് വ്യക്തിപരമായി എനിക്കൊരു വിജയമാണെന്ന് തോന്നുന്നത്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, മറാത്തി, എന്നിങ്ങനെ നിരവധി ഭാഷകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ മലയാളത്തിനോട് എനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. എന്നെ ഒരു കുടുംബത്തിലെ അംഗമായിട്ടാണ് മലയാളികള്‍ കണ്ടിട്ടുള്ളത്. ഒരു അഭിനേതാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം അതാണെന്നും മീര പറയുന്നു. അഭിനയത്തിന് പ്രധാന്യമുള്ള റോളുകള്‍ കിട്ടുകയാണെങ്കില്‍ അത് മലയാളത്തില്‍ തന്നെ വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതായിട്ടും നടി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.


‘തന്മാത്ര’ സിനിമയില്‍ അഭിനയിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. ഇപ്പോഴും ആ സിനിമ ചെയ്തപ്പോഴുള്ള അതേ വയസ്സ് മാത്രമേ എനിക്ക് തോന്നൂള്ളൂ. എന്നെ കുറിച്ച് പലരും വിചാരിച്ചിരിക്കുന്നത് എനിക്ക് അന്‍പത് വയസ്സ് കഴിഞ്ഞു എന്നാണ്. അതിന്റെ കാരണം ‘തന്മാത്ര’ എന്ന സിനിമയില്‍ അഭിനയിച്ചത് തന്നെയാണ്. കാരണം ഞാനാ സിനിമയില്‍ അവതരിപ്പിച്ചത് നാല്‍പത് വയസ്സിനടുത്ത് പ്രായമുള്ള ഒരു അമ്മ കഥാപാത്രത്തെ ആയിരുന്നു. അത് വെച്ച് ആളുകള്‍ എന്റെ പ്രായം കണക്ക് കൂട്ടുന്നുണ്ടെന്നും നടി വ്യക്തമാക്കി.

Related posts