ഫഹദിന്റെ കണ്ണില്‍ ഒരു പ്രത്യേക മാജിക് ഉണ്ട്! വൈറലായി നസ്രിയയുടെ വാക്കുകൾ!

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നസ്രിയ. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. എന്നാൽ താരം അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ നാനി ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് നടി. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നസ്രിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വിവാഹത്തെ കുറിച്ചും ഭര്‍ത്താവ് ഫഹദ് ഫാസിലിനെ കുറിച്ചുമൊക്കെ നടി മനസ് തുറന്നു.

ആരോടും പറയാതെ നസ്രിയ പെട്ടെന്ന് വിവാഹം കഴിച്ചതില്‍ തമിഴ്നാട്ടിലെ ആരാധകര്‍ക്ക് വരെ പ്രതിഷേധമുണ്ടായിരുന്നു എന്നായിരുന്നു അവതാരകന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ‘അയ്യോ’ എന്നായിരുന്നു ഇതോടെ നസ്രിയയുടെ മറുപടി. ‘ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നേരത്തെ അറിയാമായിരുന്നു. നേരം കണ്ട ശേഷമൊക്കെ ഫഹദ് മെസ്സേജ് അയക്കുമായിരുന്നു. രണ്ട് പേരും സിനിമകള്‍ കണ്ട് പരസ്പരം അഭിപ്രായം പറയാറുണ്ടായിരുന്നു. പിന്നീട് ഫഹദിന്റെ നായികയായി ചില സിനിമകളില്‍ അവസരം വന്നു. പക്ഷേ അത് നടന്നില്ല. ആ സമയത്താണ് ബാംഗ്ലൂര്‍ ഡെയ്സ് വരുന്നത്. പിന്നെ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ലെന്നതായിരുന്നു സത്യം. എല്ലാം പെട്ടെന്ന് സംഭവിച്ച കാര്യങ്ങളായിരുന്നു. മറ്റുള്ളവരെ കുറിച്ചൊക്കെ മറന്നുപോയി, നസ്രിയ പറഞ്ഞു. ഒരു പ്രത്യേക മൊമെന്റിലൊന്നും തോന്നിയ പ്രണയമല്ല തങ്ങളുടേത്. ഷൂട്ടിന്റെ ഭാഗമായി കുറേനാള്‍ തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റില്‍ സ്റ്റക്കായി. ദിവ്യയും ദാസുമായി ഷൂട്ട് ചെയ്യുകയായിരുന്നു. ആ സമയത്ത് ഞാന്‍ തമാശയായി അഞ്ജലിയോട് പറയുമായിരുന്നു ആരായാലും പ്രണയത്തിലാകുമെന്ന്.- നസ്രിയ പറയുന്നു.

വിക്രം സിനിമയിലെ പല താരങ്ങളും പറയുന്നത് ഫഹദിന്റെ കണ്ണില്‍ ഒരു പ്രത്യേക മാജിക് ഉണ്ട് എന്നാണ്. എന്തോ ഒന്ന് ആ കണ്ണില്‍ ഇരിക്കുന്നുണ്ട് എന്നാണ് അവര്‍ പറയുന്നത്. ആ കണ്ണുകള്‍ നസ്രിയയോട് എന്താണ് ചെയ്തത് എന്ന ചോദ്യത്തിന് പ്രേക്ഷകരെ കുടുക്കുന്നതു പോലെ എന്തോ ഒരു കുരുക്ക് ഉണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള നസ്രിയയുടെ മറുപടി. ഒരു നായികയാകുമെന്നൊന്നും താന്‍ ഒരിക്കലും കരുതിയിരുന്നില്ല. കരിയറില്‍ നിന്നും നാല് വര്‍ഷത്തോളം ബ്രേക്ക് എടുത്ത സമയം താന്‍ ആഘോഷിക്കുകയായിരുന്നെന്നും യാത്രകളും മറ്റുമായി തന്റെ സ്പേസ് ആസ്വദിക്കുകയായിരുന്നു. ടൊളിവുഡിലെ അരങ്ങേറ്റ ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

Related posts