ഗുഡ് സ്കിൻ പരീക്ഷിച്ചു മീര നന്ദൻ : വൈറലായി ചിത്രങ്ങൾ !

നടി, അവതാരക, ആര്‍ജെ എന്നീ നിലകളിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് മീര നന്ദൻ. മീരയുടെ ആദ്യ സിനിമ 2008-ൽ പുറത്തിറങ്ങിയ ‘മുല്ല’ ആയിരുന്നു. തുടർന്ന് ‘പുതിയ മുഖം’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘മല്ലുസിങ്, ‘റെഡ് വൈൻ’ തുടങ്ങിയ സിനിമകളിലൂടെ ജനപ്രീതി നേടുകയായിരുന്നു മീര. മീര ഒടുവിലായി അഭിനയിച്ച സിനിമ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് ആണ്. സിനിമയിൽ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ദുബായിൽ ഗോള്‍ഡ് എഫ് എമ്മിൽ ആർജെയായി തകർക്കുകയാണിപ്പോൾ മീര. താരത്തിന്റെ നിരവധി ഗ്ലാമര്‍ ചിത്രങ്ങൾ ഇൻസ്റ്റയിൽ കൂടി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.


ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലായിരിക്കുന്നത് മീരയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പി എസുമായുള്ളൊരു ചിത്രമാണ്. ചിത്രം എത്തിയത് ഉണ്ണിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ്. ഈ ചിത്രം നിരവധി ഫിലിം ഗ്രൂപ്പുകളിലൂടെ പിന്നീട് പെട്ടെന്ന് തന്നെ എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. ഈ ചിത്രം പകർത്തിയത് ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ ഒരുക്കുന്നതിനിടയിൽ ആയിരുന്നു. ഇതുമാത്രമല്ല ഇൻസ്റ്റ സ്റ്റോറിയായി ഉണ്ണി ഫോട്ടോഷൂട്ടിനിടയിലുള്ളൊരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.


ഉണ്ണി പി എസ് ഒരുപാട് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഈ അടുത്ത് ഉണ്ണി, കാവ്യ മാധവനും ദിലീപിനും മീനാക്ഷിക്കുമൊപ്പം ഉള്ള ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നതാണ്. മീരയോടൊപ്പമുള്ള ഈ ചിത്രം അതിന് പിന്നാലെയാണിപ്പോള്‍ വൈറലാവുന്നത്. ഇരുവരും ചേർന്നുള്ള ചിത്രം ഇൻസ്റ്റഗ്രാം ഫിൽട്ടറായ ഡിംഗ്‍മിന്‍റ്  ഗുഡ് സ്കിൻ പരീക്ഷിക്കുന്നതിന്റെ ഭാഗമായി കൂടി പകർത്തിയിരിക്കുന്നതാണ്.

Related posts