കൊടുങ്കാറ്റിനെ ഭയപ്പെട്ട മകൾക്ക് വേണ്ടി ഒരമ്മ ചെയ്തത് കണ്ടോ !

മാതാ പിതാക്കളും മക്കളും തമ്മിലുള്ള ബന്ധം എത്രത്തോളമുണ്ടെന്ന് നമുക്കറിയാം.. ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ കൊഞ്ചിച്ചും ലാളിച്ചും എത്ര സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് വളർത്തുന്നത്. അങ്ങനെയിരിക്കെ തന്റെ സ്നേഹനിധിയായ കുഞ്ഞു മരണപ്പെട്ടാൽ അത് താങ്ങാനാവുന്ന ഒന്നല്ല. അവരെ യാത്രയായക്കുക എന്നത് ഏതൊരു മാതാപിതാക്കൾക്കും അസഹിനീയമാണ്.
ഇവിടെ ഒരു അമ്മയ്ക്ക് തന്റെ മകളോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് നോക്കു. മകളെ നഷ്ടപ്പെട്ട ഒരമ്മ പിന്നീട് മകൾക്ക് വേണ്ടി ചെയ്തത് എന്തെന്ന് നോക്കാം.

ഫ്ലോറന്‍സ് അയണ്‍ ഫോര്‍ഡ്നോട് തന്റെ അമ്മ എല്ലെന് എത്രത്തോളം സ്നേഹം ഉണ്ടെന്ന് വിളിച്ചോതുന്ന ഒരു ശവകല്ലറയുടെ കഥയാണിവിടെ പറയുന്നത്.
1861 സെപ്റ്റംബർ മൂന്നിനാണ് ഫ്ലോറൻസ്‌ ജനിക്കുന്നത്. വളരെ കുറച്ചു വർഷം മാത്രമേ ആ കുരുന്നിന് ആയുസുണ്ടായിരുന്നുള്ളു.
കുഞ്ഞു ഫ്ലോറൻസ് ന് കൊടുങ്കാറ്റിനെ ഭയമായിരുന്നു. കാറ്റിന്റെ ശബ്ദം കേട്ടാൽ കുഞ്ഞു ഫ്ലോറൻസ്‌ ‘അമ്മ എല്ലെന്റെ അടുത്തേക്ക് ഓടിചെല്ലും. ആ ‘അമ്മ അവളെ വാരിപുണർന്നു ആശ്വസിപ്പിക്കും. എല്ലൻ തന്റെ മകളെ അത്രമേൽ സ്നേഹിക്കുകയും, ലാളിക്കുകയും ചെയ്തിരുന്നു. എന്നാൽ അധികകാലം ആ സന്തോഷങ്ങൾ നിലനിന്നില്ല. 1871 ഇൽ പത്താം വയസ്സിൽ മഞ്ഞപ്പനി ബാധിച്ചു കുഞ്ഞു ഫ്ലോറൻസ് മരിച്ചു. ഫ്ലോറൻസ് ന്റെ വേർപ്പാട് ആ അമ്മയ്ക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല.
എന്നാൽ ഫ്ലോറൻസ് നെ അടക്കുന്ന സമയത്തു ആ ‘അമ്മ വിങ്ങിപ്പൊട്ടി. ഇനിയങ്ങോട്ട് തൻ്റെ പൊന്നോമന ഒറ്റയ്ക്ക് ആണല്ലോ ആ കല്ലറയിൽ , കാറ്റിലും മഴയിലും അവൾ അവിടെ തനിച്ചാകുമല്ലോ എന്ന ചിന്ത കാരണം ആ ‘അമ്മ വിചിത്രമായ ഒരു അഭ്യർത്ഥന നടത്തി.മകളുടെ ശവപ്പെട്ടിയുടെ തലഭാ​ഗത്തായി ഒരു കുഞ്ഞുജാലകം വയ്ക്കണം. അങ്ങനെ ഒരു ജാലകം പണിയുകയും ചെയ്തു. ആ ശവകുടീരത്തിനടുത്തൂകൂടെ ​ഗോവണിയിറങ്ങി ചെല്ലാനുള്ള ഒരു ചെറിയ വഴിയും ഉണ്ടാക്കി, ആ വഴിക്ക് ഒരു മെറ്റൽ ഡോറും ഉണ്ടാക്കി മഴയിലും കൊടുങ്കാറ്റിലും ആ വാതിൽ അടയ്ക്കാൻ സാധിക്കും. കാറ്റോ മഴയോ വരുമ്പോൾ മകളുടെ ശവപ്പെട്ടിക്കരികില്‍ ഇരിക്കാനും കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ അവിടെ അവൾക്ക് കൂട്ടിരിക്കാനും , അവള്‍ക്കുവേണ്ടി വായിക്കാനോ പാടാനോ ഒക്കെ കഴിയുമെന്നും അവളുടെ പേടി മാറ്റാനും ആശ്വസിപ്പിക്കാനും എല്ലെൻ ഉറപ്പിച്ചു.

ഫ്ലോറൻസിനെ അടക്കിയിരിക്കുന്ന നാച്ചസ് സെമിത്തേരി, മിസിസിപ്പി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. 1871 മുതൽ ശവ കല്ലറയ്ക്ക് കുറച്ചു മാറ്റങ്ങൾ വന്നു. ഗ്ലാസ് വിൻഡോ മറയ്ക്കുന്നതിനായി ഗോവണിപ്പടിയുടെ അടിയിൽ ഒരു കോൺക്രീറ്റ് മതിൽ കൂട്ടിച്ചേർത്തത് മാത്രമാണ് ഫ്ലോറൻസിന്റെ ശവകുടീരത്തിൽ വന്ന മാറ്റം.
മെറ്റൽ ട്രാപ്പ് ഡോർ ഇപ്പോഴും അവിടെയുണ്ട്, അത് തുറക്കാനും അടയ്ക്കാനും സാധിക്കും. അതിനാൽ ഇപ്പോഴും സന്ദർശകർക്ക് ഫ്ലോറൻസിന് വേണ്ടി കൂട്ടിരിക്കാനും മഴയും കാറ്റും ഉള്ള ദിവസങ്ങളിൽ അവളെ ആശ്വസിപ്പിക്കാനും സാധിക്കും

Related posts