ഇത് മലയാളി കുടുംബം തന്നെയോ,സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ വൈറൽ

കേരളത്തിൽ അവധിയാഘോഷിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണും കുടുംബത്തിന്റെയും വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്..
എന്നാലിതാ തനി കേരള തനിമയിൽ താരത്തിന്റെയും കുടുംബത്തിന്റെയും ഫോട്ടോകൾ ആണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തത്. സിൽക്ക് പിങ്ക് ബ്ലൗസും കേരള സാരിയും ഉടുത്തു തലയിൽ മുല്ലപ്പൂവും ചൂടി താരവും ജുബ്ബയും മുണ്ടുമണിഞ്ഞു ഭർത്താവ് ഡാനിയേൽ വെബ്ബറും ആണ്മക്കളായ നോഹും ആഷറും ,പട്ടുപാവാടയും ബ്ലൗസും അണിഞ്ഞു മകൾ നിശയും കേരള തനിമയിൽ മിന്നി നിൽക്കുന്ന ഫോട്ടോകൾ ആണ് സാമൂഹമാധ്യമങ്ങളിൽ ഉള്ളത്.
ഒപ്പം തന്നെ താരവും കുടുംബവും സദ്യ കഴിക്കുന്ന ഫോട്ടോയും ഉണ്ട്.


ജനുവരി 21ന് വൈകീട്ടാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സണ്ണിയും കുടുംബവും എത്തിയത്. ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് അവധിയാഘോഷത്തിനായി ഇറങ്ങിയത്. ഒരു മാസത്തോളം നടിയും കുടുംബവും കേരളത്തിലുണ്ട്. തിരുവനന്തപുരത്തുള്ള പൂവാർ ഐലന്റ് റിസോർട്ടിൽ ആണ് താരവും കുടുംബവും ഉള്ളത്.

Related posts