മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജയറാമിന് കോവിഡ് 19 സ്ഥിരീകരിച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരം പങ്കുവെച്ചിരിക്കുന്നത്. മഹാമാരി സമൂഹത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ലെന്നതിന് ഒരു ഓര്‍മപ്പെടുത്തലാണ് ഇതെന്ന് ജയറാം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും താരം പറഞ്ഞു. താന്‍ ശുശ്രൂഷകള്‍ ആരംഭിച്ചെന്നും എല്ലാവരെയും പെട്ടെന്ന് തന്നെ നേരില്‍ കാണാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്മാരായ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ദുല്‍ഖര്‍ സല്മാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, സുരേഷ് ഗോപിയും കൊവിഡ് രോഗബാധിതനായ വിവരം സമൂഹ മാധ്യമത്തിലൂടെ ഔദ്ദ്യോഗികമായി അറിയിക്കുകയായിരുന്നു. കോവിഡിന്റെ മുന്‍കരുതലും നിര്‍ദ്ദേശങ്ങളും അദ്ദേഹം എടുത്തിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ ഇരിക്കുകയാണ്. എല്ലാവരോടും സ്വയം ജാഗ്രത സ്വീകരിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.