ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ലെന്ന് നമിത പ്രമോദ്

നമിത പ്രമോദ് മലയാളികളുടെ പ്രിയപ്പെട്ട യുവ നടിമാരില്‍ ഒരാളാണ്. താരം അഭിനയരംഗത്ത് തുടക്കം കുറിച്ചത് ബാലതാരമായി സീരിയലുകളിലൂടെയായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നമിത വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെയാണ് ക്യാമറക്ക് മുന്നില്‍ എത്തുന്നത്. നമിത പരമ്പരയില്‍ ചെയ്തത് മാതാവിന്റെ വേഷമാണ്. തുടര്‍ന്ന് താരം അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

ബിഗ് സ്‌ക്രീനിൽ നമിത തുടക്കം കുറിച്ചത് രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ്. പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. ശേഷം താരം സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നമിത വേഷമിട്ടു. നമിതയുടെ അവസാനം തിയേറ്റില്‍ എത്തിയ ചിത്രം അല്‍ മല്ലു ആയിരുന്നു.

ഇപ്പോഴിതാ നമിത തന്റെ ഫെമിനിസത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ്. താരം ഇക്കാര്യം പറഞ്ഞത് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ്. ഇതുവരെയും എനിക്ക് ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ആണും പെണ്ണും ഒരു പോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാകാര്യത്തിലും ഒരു പോലെ ആയിരിക്കണം. പണ്ടത്തെപ്പോലെ അല്ല ഇപ്പോള്‍ എല്ലാവരും എല്ലാ ജോലികളും ചെയ്യുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കുക നമിത പറഞ്ഞു. അതേസമയം നമിതയുടെ കാളിദാസിനൊപ്പമുള്ള പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വിനില്‍ വര്‍ഗ്ഗീസാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ സൈജുകുറുപ്പ്, റീബ മോണിക്ക, ശ്രീകാന്ത് മുരളി, അശ്വിന്‍, തോമസ്, റിങ്കി ബിസി ഷോണ്‍ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ്. ചിത്രം നിര്‍മ്മിക്കുന്നത് വരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ്.

Related posts