പൂർണിമ ഇന്ദ്രജിത്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഒന്ന് മുതൽ പൂജ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പൂർണിമ എത്തിയത്. പിന്നീട് താരം ശിപായിലഹള എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് താരം വീണ്ടും അഭിനയ രംഗത്തേക്ക് എത്തി. പിന്നീട് ചെറുതും വലുതുമായാ നിരവധി ചിത്രങ്ങളിൽ താരം വേഷങ്ങൾ ചെയ്തിരുന്നു. വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്നും അവധി എടുത്തിരുന്നു. എന്നാലും പൂർണിമയോടുള്ള സ്‌നേഹത്തിന് പ്രേക്ഷകർക്ക് കുറവൊന്നും വന്നിട്ടില്ല. പിന്നീട് വൈറസ് എന്ന ചിത്രത്തിലൂടെ പൂർണിമ വീണ്ടും അഭിനയ രംഗത്ത് എത്തി. മാലിക്കിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് പൂർണിമ. താരം പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.
മക്കളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ പൂർണിമയുടെ വ്യത്യസ്തമായ പുതിയ ചിത്രങ്ങൾ ആരാധകർക്ക് ഇടയിൽ വൈറലായിരിക്കുകയാണ്. വർക്ക്ഔട്ട് ഗെറ്റപ്പിലാണ് നടി എത്തിയിരിക്കുന്നത്. അഞ്ജന അന്നയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നാടൻവേഷം ആയാലും മോഡേൺ ആയാലും പൂർണിമ ഇന്ദ്രജിത്തിന് തന്റേതായ സ്റ്റൈലുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും അൽപ്പം വ്യത്യസ്തമായ സ്റ്റൈലിൽ ആയിരിക്കും പൂർണിമ ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടുക. അടുത്തിടെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിച്ചതിന്റെ കാരണത്തെ കുറിച്ചും പിന്നീട് സിനിമയിൽ അഭിനയിക്കാത്തതിനെ കുറിച്ചും പറയുകയാണ് താരം, വാക്കുകൾ, വിവാഹം കഴിക്കുമ്പോൾ ഇന്ദ്രന് 22 വയസും എനിക്ക് 23 വയസുമാണ്. കൊച്ചുപിള്ളേരെ വിനോദയാത്രയ്ക്ക് വിട്ടത് പോലെയായിരുന്നു.
അന്ന് 25000 രൂപയാണ് എന്റെ ബാങ്ക് ബാലൻസ്. ഇന്ദ്രന് കുറച്ച് കൂടുതലുണ്ട്. അപ്പോഴെക്കും ഇന്ദ്രൻ അഭിനയിച്ച് തുടങ്ങിയിരുന്നു. അവിടുന്ന് കുടുംബത്തിന്റെ അടിത്തറയും സാമ്പത്തിക ഭദ്രതയും എല്ലാം പടിപടിയായി ഓരോന്ന് ഉണ്ടാക്കി എടുത്തു. പ്രണയം ഓരോ പ്രായത്തിലും ഓരോന്ന് അല്ലേ. അതുകൊണ്ട് നമ്മൾ അതുമായി ചേർത്ത് വെക്കുന്ന അർഥവും അതുപോലെ ഇരിക്കും. ഇരുപത് വയസിൽ തോന്നുന്ന പ്രണയത്തോട് ചേർത്ത് വെക്കുന്നതാവില്ല നാൽപതിലെ പ്രണയം. സ്റ്റേയിങ് ഇൻ ലവ് എന്ന് പറയുന്നതൊരു ആശയമാണ്. എസ്റ്റേറ്റ് ഓഫ് മൈൻഡ്. അതൊരു തുടർച്ചയായ പരിശ്രമമാണ്. ഇന്ദ്രനും താനും ഒരുമിച്ചിട്ട് ഇരുപത്തിയൊന്ന് വർഷായി. സഹോദരങ്ങളെ പോലെയുള്ള ഫീലാണ് ഞങ്ങൾക്കിപ്പോൾ. കാലം ചെല്ലുമ്പോൾ അങ്ങനെ വരുമായിരിക്കും. അവർ നമ്മുടെ ശീലത്തിന്റെ ഭാഗമാകും.