ഫൈവ് സ്റ്റാർ ഹോട്ടലിലേക്കാൾ ഞാൻ ഞാൻ സുഖിച്ച്‌ ഉറങ്ങുന്നത് ഈ ഷെഡ്ഡിന് ഉള്ളിലാണ്! അഖിൽ മാരാർ പറഞ്ഞത് കേട്ടോ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അഖിൽ മാരാർ. സംവിധായാകനായി എത്തി പിന്നീട് ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അദ്ദേഹം. അഞ്ചാം സീസണിൽ ശക്തനായ മത്സരാർത്ഥിയും വിജയിയുമായിരുന്നു അഖിൽ. സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളിലും താരം തന്റെ ശക്തമായ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഇത് പലപ്പോഴും വിവാദങ്ങളിലേക്ക് വഴി വച്ചിരുന്നു.

അഖിൽ മാരാർ 2023നെക്കുറിച്ച്‌ പങ്കുവച്ച വാക്കുകൾ വൈറലാവുന്നു. ‘ഭയങ്കര സംഭവ ബഹുലമായ 2023 ഏറെക്കുറെ അവസാനിക്കാറായി. ഇനി മണിക്കൂറുകൾ മാത്രം. എന്നെ സംബന്ധിച്ച്‌ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായൊരു വർഷമാണ്. ഡിസംബർ 31ന് എന്റെ ആദ്യ സിനിമ റിലീസ് ആയ ദിവസമാണ്. ജനുവരി 1ന് എന്റെ ഒൻപതാം വിവാഹ വാർഷികമാണ്. സാമ്പത്തികമായ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങൾ ഉണ്ടായതൊഴിച്ചാൽ, ഞാനെന്ന വ്യക്തിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പലപ്പോഴും തീരുമാനങ്ങൾ വളരെ ശക്തമായി എടുക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ‘നോ’ ഒരാളുടെ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ പറയും. അതുകൊണ്ട് തന്നെ പലരും നീ നശിച്ച്‌ പോകും എന്ന് പറയും. കാരണം ഞാൻ അഹങ്കാരിയാണല്ലോ. നശിക്കും നശിക്കും എന്ന് പറയുമ്പോൾ എന്റെ വീടിന് പുറകിലെ ഷെഡ് ഞാൻ ആലോചിക്കും. കുറേക്കാലും അവിടെ കിടന്നുറങ്ങിയ ആളാണ് ഞാൻ.

ഇപ്പോൾ ഒരുപാട് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഞാൻ കിടന്ന് ഉറങ്ങുന്നുണ്ട്. അവിടത്തേക്കാളും ഞാൻ സുഖിച്ച്‌ ഉറങ്ങുന്നത് ഈ ഷെഡ്ഡിന് ഉള്ളിലാണ്. ശേഷം തന്റെ അമ്മ അമ്മിണിയോടും 2023ലെ വിശേഷങ്ങൾ അഖിൽ മാരാർ ചോദിക്കുന്നു. തൊഴിലുറപ്പ് അടുത്ത വർഷം നിർത്തുമോ എന്ന ചോദ്യത്തിന്, ഒരിക്കലും ഇല്ല. എന്റെ മകൻ ഏത് നിലയിൽ എത്തിയാലും എത്ര പണം സമ്പാദിച്ചാലും എനിക്ക് വയ്യാതാകുന്നത് വരെയും തൊഴിലുറപ്പിന് പോകും. ഇന്നലെ വരെ ഞങ്ങൾ എങ്ങനെ ആണോ ജീവിച്ചത്, നാളെയും അങ്ങനെ തന്നെ ആയിരിക്കും. 2023 സന്തോഷം നിറഞ്ഞൊരു വർഷം ആയിരുന്നു. മോൻ ബിഗ് ബോസിൽ നിന്നും വിജയിച്ചു. ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനും അവനുണ്ടായിരുന്നു. മറക്കാൻ പറ്റാത്തൊരു വർഷം തന്നെയാണിത്’, എന്നും അമ്മിണിയമ്മ പറഞ്ഞു.

Related posts