ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാൻ പോകുന്നുവെന്ന കാര്യമാണ് തമാശയായി തോന്നിയ അഭ്യൂഹമെന്ന് സ്വാസിക!

സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ സ്വാസിക എത്തിയിരുന്നു. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം തുടങ്ങിയവയാണ് അവയിൽ ചിലത്.

അടുത്തിടെ താരം ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന തരത്തിലും വാർത്ത പരന്നിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും രസകരമായി തോന്നിയ മികച്ച അഭ്യൂഹം ഏതാണ് എന്ന ചോദ്യത്തോടാണ് സ്വാസിക പ്രതികരിച്ചത്. താൻ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാൻ പോകുന്നുവെന്ന കാര്യമാണ് തമാശയായി തോന്നിയത് എന്നാണ് സ്വാസിക പറയുന്നത്. കുറേ നാളുകളായി ഞാൻ അടുപ്പിച്ച് കേട്ട അഭ്യൂഹം ഞാൻ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാൻ പോകുന്നു, ഞങ്ങൾ ഇഷ്ടത്തിലാണ് എന്നുള്ളതാണ്. അത് എനിക്ക് നല്ല തമാശയായിട്ടുള്ള അഭ്യൂഹമായി തോന്നി എന്നാണ് സ്വാസിക പറയുന്നത്.

ഇതിനിടയിൽ, ‘അങ്ങനെ കല്യാണം കഴിക്കാൻ തോന്നിയിട്ടില്ലേ ഒരിക്കലും, അതെന്താ ഉണ്ണി മുകുന്ദൻ അത്ര ഗ്ലാമർ അല്ലേ’ എന്ന് ഷൈൻ ടോം ചാക്കോ ചോദിക്കുന്നുണ്ട്. എന്നാൽ ‘ഉണ്ണിയും ഞാനും ഭയങ്കര ക്ലോസ് ഫ്രണ്ട്‌സ് പോലുമല്ല. എങ്ങനെയാ ആ അഭ്യൂഹങ്ങൾ വന്നത് എന്ന് പോലും എനിക്കറിയില്ല. അങ്ങനെ തോന്നിയിട്ടില്ല. നമ്മൾ ആലോചിക്കാത്ത ഒരു കാര്യം വേറൊരാൾ പറയുമ്പോ തമാശയായിട്ട് തോന്നി. ഐഡിയ നല്ലത് ആയിരുന്നു, ഞാൻ എൻജോയ് ചെയ്തു. അതാണ് പറഞ്ഞത് ബെസ്റ്റ് റൂമർ ആയിരുന്നുവെന്ന്. ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങൾ അങ്ങനെ സുഹൃത്തുക്കൾ അല്ല. ദിവസവും കാണുന്ന, സംസാരിക്കുന്ന ആൾക്കാരല്ല. എന്നിട്ടും എങ്ങനെ അത് വന്നു എന്നുള്ളത് ഒരു തമാശയായ കാര്യമായിരുന്നു’ എന്നും സ്വാസിക വ്യക്തമാക്കി.

Related posts