ദൃശ്യം 2 ൽ നിന്ന് നീരജിനെ ഒഴുവാക്കാൻ കാരണം ഇതോ ?

ദൃശ്യം സിനിമ മലയാള സിനിമയുടെ ചരിത്രങ്ങളിൽ ഒന്നായി മാറിയ സിനിമയാണ്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ജീത്തു ജോസഫ് ആണ് സംവിധാനം ചെയ്തത്. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 2013 ലാണ് പുറത്തിറങ്ങിയത്. മോഹൻലാലിന്റെ കഥാപാത്രം ജോർജുകുട്ടി എന്ന ഒരു സാധാരണ കേബിൾ ടിവി ഓപ്പറേറ്ററായിരുന്നു.

ജോർജ്ജുകുട്ടി കേബിൾ ടിവി നെറ്റ്‌വർക്ക് നടത്തിയത് ടൗണിൽ ചെറിയ ഒരു കട മുറി വാടകയ്ക്ക് എടുത്തു കൊണ്ടായിരുന്നു. ഓഫീസിൽ ഉണ്ടായിരുന്നത് ജോർജുകുട്ടി അടക്കം രണ്ട് ജീവനക്കാർ മാത്രമായിരുന്നു. മറ്റൊരു ജീവനക്കാരൻ മോനിച്ചൻ ആയിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ച നീരജ് മാധവ് ആയിരുന്നു. നീരജ് മാധവിന്റെ കരിയറിൽ വലിയ മാറ്റങ്ങളാണ് ദൃശ്യത്തിലെ അഭിനയത്തിന് ശേഷം ഉണ്ടായത്. പിന്നീട് നീരജ് മാധവ് മലയാള സിനിമയിലെ തിരക്കുള്ള യുവതാരങ്ങളിൽ ഒരാളായി മാറി.

ദൃശ്യത്തിന്റെ രണ്ടാംഭാഗം ഇറങ്ങിയത് ഈയടുത്താണ്. ചിത്രത്തിന്റെ റിലീസ് ഒടിടി പ്ലാറ്റ്ഫോമിൽ ആയിരുന്നു. രണ്ടാം ഭാഗം ഒന്നാം ഭാഗത്തെക്കാൾ ഗംഭീരമായിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒന്നാം ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാം രണ്ടാം ഭാഗത്തിലും ഉണ്ട്. ആറു വർഷത്തെ മാറ്റം മാത്രമാണ് എല്ലാ കഥാപാത്രങ്ങൾക്കും സംഭവിച്ചിട്ടുള്ളത്. എന്നാൽ മോനിച്ചന്റെ കഥാപാത്രം പ്രേക്ഷകർക്ക് ഇഷ്ടം തോന്നിയ ഒന്നായിരുന്നു. അത് ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിൽ ഉണ്ടായിരുന്നില്ല.

മോനിച്ചൻ എന്ന കഥാപാത്രത്തെ എന്തുകൊണ്ടാണ് ഒഴിവാക്കിയത്?? നീരജ് മാധവ് എന്ന നടനെ ആണോ കഥാപാത്രത്തെ ആണോ ഒഴിവാക്കിയത്? എന്നുള്ള ചോദ്യങ്ങൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. അമ്മ എന്ന മലയാള താരസംഘടനയെ വിമർശിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ നീരജ് മാധവ് ഒരു പോസ്റ്റ് ഇട്ടിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ താൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ചായ നൽകിയിരുന്നത് സ്റ്റീൽ ഗ്ലാസ്സിൽ ആയിരുന്നു എന്ന് ആരോപിച്ച് കൊണ്ടായിരുന്നു പോസ്റ്റ്. മോഹൻലാൽ ആണ് നിലവിൽ അമ്മയുടെ പ്രസിഡന്റ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വെച്ച് നോക്കുമ്പോൾ അമ്മ നേതൃത്വവുമായുള്ള പ്രശ്നങ്ങൾ കാരണമാണ് താരത്തെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയത്.

Related posts