പൂരം വേണ്ട,വേണ്ടത് മനുഷ്യത്വം എന്ന് പാർവതി!

കോവിഡ് 19 മഹാമാരി ലോകം മുഴുവനും വ്യാപിക്കുവാൻ ആരംഭിച്ചിട്ട് ഇപ്പോൾ ഒരു വർഷത്തിലേറെയായി. ഇന്നും നമ്മുക്ക് ആ മഹാമാരിയെ തരണം ചെയ്യുവാൻ സാധിച്ചിട്ടില്ല. ഇന്ത്യയിൽ കൊവിഡിന്‍റെ രണ്ടാം വരവ് ഇപ്പോൾ പിടിമുറുക്കുകയാണ്. രോഗികളുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കേരളത്തിലും കൊവിഡ് പോസിറ്റീവ് നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ കേരളത്തിന്റെ സ്വന്തം തൃശൂർ പൂരം വരുന്നതും. നിരവധിപേര്‍ പൂരം നടത്തുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തൃശൂര്‍പൂരം നടത്തരുതെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്.

post1

തൃശൂർ പൂരത്തെക്കുറിച്ച്  മാധ്യമപ്രവർത്തക ഷാഹീന നഫീസയുടെ  കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി പ്രതികരിച്ചിരിക്കുന്നത്. ഈ അവസരത്തിൽ ഉപയോഗിക്കേണ്ടത് ഈ ഭാഷയല്ല, പക്ഷേ ആ ഭാഷ ഉപയോഗിക്കുവാൻ എനിക്കേറെ ബുദ്ധിമുട്ടുണ്ട് താനും, ഞാൻ ഉദ്ദേശിച്ചത്‌ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ, അല്പമെങ്കിലും മനുഷ്യത്വം കാണിക്കേണ്ടതുണ്ട്. എന്ന് പാര്‍വതി കുറിച്ചിരിക്കുകയാണ്. തൃശൂർപൂരം വേണ്ട, കൊറോണയുടെ രണ്ടാം തരംഗം എന്നീ ഹാഷ് ടാഗുകളും പാര്‍വതി ഉപയോഗിച്ചിട്ടുണ്ട്.

Related posts