ആരാധികയുടെ ആഗ്രഹം സഫലീകരിച്ച് പ്രേക്ഷകരുടെ സ്വന്തം പൗർണ്ണമി! കയ്യടിച്ച് ആരാധകരും!

പൗര്‍ണമി തിങ്കള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു. പരമ്പരയില്‍ പൗര്‍ണമിയെ അവതരിപ്പിച്ചത് നടി ഗൗരി കൃഷ്ണനായിരുന്നു. പരമ്പര അടുത്തിടെ അവസാനിച്ചുവെങ്കിലും ആരാധകരുടെ മനസില്‍ ഇപ്പോഴും പൗര്‍ണമിയും നിറഞ്ഞ് നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. ഇപ്പോള്‍ ഗൗരി പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. ഫോട്ടോ എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച പെണ്‍കുട്ടിക്ക് അവസരം കൊടുത്തതാണ് നടി കുറിപ്പിലൂടെ പറയുന്നത്. ആദ്യം കാര്യമാക്കാതിരുന്ന ആര്യ എന്ന പെണ്‍കുട്ടിയുടെ ആഗ്രഹമാണ് പിന്നീട് അതിന്റെ ആഴം മനസിലാക്കിയപ്പോള്‍ സാധിച്ച് കൊടുത്തതെന്ന് ഗൗരി പറയുന്നു.

‘ഏതോ ഒരു ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന ഒരു കമന്റ് ആണ് ആദ്യമായിട്ട് എന്റെ ശ്രദ്ധയില്‍ പെട്ടത് ‘ ചേച്ചി എന്റെ ഏറ്റോം വല്യ ആഗ്രഹം ചേച്ചിയെ നേരിട്ടു കണ്ട് എന്റെ കാമറയില്‍ ഫോട്ടോസ് എടുക്കണം എന്നാണ്’. എന്ന് വെറുതെ പറഞ്ഞ ഒരു ആഗ്രഹം ആയിട്ടെ അന്ന് എനിക്ക് തോന്നിയുള്ളു. കഴിഞ്ഞ ദിവസം ആര്യക്ക് കരിയര്‍ തുടങ്ങാന്‍ ഒരു അവസരം വന്നപ്പോ എനിക്ക് അയച്ച ഒരു സന്ദേശം ആണ് എന്നെ അത്ഭുതപ്പെടുത്തിയത്.. എന്റെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല അതുകൊണ്ട് ആ അവസരം വേണ്ടാന്നു വെക്കാന്‍ തീരുമാനിക്കുന്നു എന്ന്.. ഉള്ളില്‍ എവിടേയോ ഒരു വിങ്ങല്‍ ആണ് ഉണ്ടായത്.. എന്റെ എല്ലാ തിരക്കും മാറ്റി വെച്ച് ഞാന്‍ കുറച്ച് സമയം കണ്ടത്തി ആര്യക്ക് ഫോട്ടോസ് എടുക്കാം.. ഒരുപാട് സന്തോഷം തോന്നി ആ മോള്‍ടെ സന്തോഷം കണ്ടപ്പോള്‍. ആര്യ ചെയ്ത എന്റെ കൊറച്ച് ആര്‍ട്ട് വര്‍ക്ക്‌സ് എനിക്ക് സമ്മാനിച്ചു. ഒപ്പം കൊറേ നല്ല ഫോട്ടോസും..’ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട ക്യാമറക്കണ്ണുകളിലൂടെ അത്രയേറെ ഇഷ്ടമുള്ള ഒരാളുടെ പുഞ്ചിരി പകര്‍ത്തുന്നതില്‍ പരം മറ്റെന്ത് സന്തോഷമാണുള്ളത് …… അത്രമേല്‍ പ്രിയപ്പെട്ട ചിലത്… ഒത്തിരി ഒത്തിരി ദിനരാത്രങ്ങളുടെ , ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു ഇന്ന് പ്രിയപ്പെട്ടതില്‍ വെച്ച് ഏറ്റവും പ്രിയകരമായ ദിവസം ….! കൂട്ടായി നിന്നവര്‍ക്കും സ്വപ്നങ്ങള്‍ക്ക് ചിറകായ് മാറിയവര്‍ക്കും നന്ദിയെന്നാണ് ആര്യ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

Related posts