ഇതെന്തൊരു ദുരന്ത കോമരമാണ് : ബിഗ് ബോസിനെ കുറിച്ചുള്ള പോസ്റ്റ് വൈറലാകുന്നു !

ഇതെന്തൊരു ദുരന്ത കോമരമാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ ?? കഴിഞ്ഞ കണ്ടെസ്റ്റന്റ്സിനെ കണ്ടുപഠിക്കടേയ്.. ഈ സമയം കൊണ്ട് എല്ലാം നാല് മൂലക്കായിട്ട് അവരവരുടെ പരിപാടി തുടങ്ങി കഴിഞ്ഞു. ഇത് ഇന്നത്തെ പ്രൊമോ കട്ട്‌ എന്ത് പോകണം എന്ന് ചിന്തിച്ചോണ്ടിരിക്കുന്ന ചിലത് . ഒപ്പം ഉപദേശങ്ങളുടെ രായാവും
കഴിഞ്ഞ രണ്ടു സീസണിന്റെയും സ്ക്രിപ്റ്റ് പുള്ളിടെ കൈയിലായിരുന്നു. ആരാന്നൊന്നും ഞാൻ പറയണില്ല.. ഊഹിച്ചെടുത്തോളൂ. ഒരു കുളു തരാം “വെളിച്ചം പെര പെരാന്നു പരക്കട്ടെ” എന്ന അശ്വതിയുടെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യുന്നത്.
മലയാളികൾക്ക് എല്ലാം പരിചയമുള്ള മലയാളികളുടെ സ്വന്തം അൽഫോൻസാമ്മയായി മിനിസ്ക്രീനിൽ വന്ന അശ്വതിയുടെയാണ് ഈ പോസ്റ്റ്.മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ആഴ്ച്ച ബിഗ്‌ബോസ്ന്റെ മൂന്നാം സീസണ് തുടങ്ങിയിരുന്നു. ഇതിനെ കുറിച്ചാണ് അശ്വതിയുടെ പോസ്റ്റ്.

നിരവധി സീരിയൽ പരമ്പരയുടെ ഭാഗമായ അശ്വതിയെ കേരളക്കര നെഞ്ചോട് ചേർത്തത് വിശുദ്ധ അൽഫോൻസാമ്മയുടെ വേഷത്തിൽ എത്തിയപ്പോഴാണ്.വിവാഹം കഴിഞ്ഞു താരം ഭർത്താവിന്റെ കൂടെ ദുബായിൽ സെറ്റിൽ ആയി. പിന്നീട് സീരിയൽ രംഗത്തു അശ്വതി സജീവം അല്ലാതായി. എന്നാലും സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു.ഇപ്പോൾ താരം ബിഗ്‌ബോസ് നെ കുറിച്ചു ഇട്ട പോസ്റ്റ് ആണ് ചർച്ച ആയിരിക്കുന്നത്. ബിഗ് ബോസ് തുടങ്ങി അഞ്ചു നാൾ പിന്നിട്ടപ്പോഴേക്കും തനിക്ക് ഷോ ബോറടി ആയിട്ട് തോന്നുന്നു എന്നും കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളെയും ഈ സീസണിലെ മത്സരാർത്ഥികളെയും താരതമ്മ്യപ്പെടുത്തിയും ആണ് പോസ്റ്റ്. ഇപ്പോഴുള്ള മത്സരാർത്ഥികൾ കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളെ കണ്ടു പഠിക്കണം എന്നും അശ്വതി പോസ്റ്റിലൂടെ പറഞ്ഞു.

ലാലേട്ടാ..കല്ലുവെച്ച നൊണയല്ലേ ഇന്നലെ എപ്പിസോഡിൽ പറഞ്ഞത് കഴിഞ്ഞ സീസനെക്കാളും മികച്ചതാന്നൊക്കെ ഒരുപാട് പ്രതീക്ഷയോടെ ഇരുന്ന വീക്കെൻഡ് എപ്പിസോഡ് ആണ് നനഞ്ഞ പടക്കം പോലെ ആക്കിയത്. അറ്റ്ലീസ്റ്റ് “ബോസേട്ടാ” എന്ന വിളി എങ്കിലും ഒഴിവാക്കാൻ പറയാമായിരുന്നു.ഒരുകാര്യം പറയാതെ വയ്യ ലാലേട്ടാ.. കള്ളമാണെങ്കിലും അവർക്കു കൊടുത്ത ആ ഒരു എൻകറേജ് അത് ഇഷ്ട്ടായി.. ലാലേട്ടന് കണ്ടെസ്റ്റന്റ്സ് നൽകിയ ആദ്യത്തെ സർപ്രൈസ് വളരെ നന്നായിരുന്നു .. എന്നും അശ്വതി കൂട്ടി ചേർത്തു.പിന്നെ ദൃശ്യം 2ന്റെ കഥകളിൽ ഭാഗ്യചേച്ചിയുടേത് മികച്ചതെന്നു തോന്നി.. മറ്റുള്ളവരുടെ മോശമെന്നല്ല.. നോബി ചേട്ടൻ തന്റെതായ ശൈലിയിൽ കോമഡി കലർത്തി ബാക്കി ഉള്ളവർ നോക്കി വായിച്ചപ്പോൾ കാണാപ്പാഠം ആയി അവതരിപ്പിച്ചു. എന്തൊക്കെ ആയിരുന്നെങ്കിലും രജിത് സാറും കൂട്ടരും നമ്മൾ മലയാളികൾക്ക് തന്ന കണ്ടന്റിന്റെ തട്ട് താണു തന്നെ ഇരിക്കും . ങ്ഹാ ഇനി അടുത്താഴ്ച നോക്കാം. എന്നു പറഞ്ഞു കൊണ്ടാണ് താരം പോസ്റ്റിലെ വരികൾ അവസാനിപ്പിച്ചത്.

Related posts