മലയാളികളുടെ പ്രിയ നായികയാണ് ശ്വേത മേനോൻ. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിന് ശേഷം താരം മോഡലിങ്ങിലേയ്ക്ക് കടന്നു. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം ഇഷ്ക് ആണ്. പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയ താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്. മുൻപ് കാമസൂത്ര എന്ന ഗർഭ നിരോധന ഉറയുടെ പരസ്യത്തിൽ അഭിനയിച്ചതിന് താരത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നത്. എന്നാൽ ആ പരസ്യം ചെയ്ത സമയത്ത് സമൂഹത്തെ പറ്റി ആലോചിച്ചിട്ടില്ല എന്നാണ് ശ്വേത മേനോൻ പറയുന്നത്.
ജീവിതത്തിൽ എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിച്ചിട്ടില്ല. കാമസൂത്രയുടെ പരസ്യം ചെയ്ത സമയത്ത് സമൂഹത്തെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല. സെറ്റിലുള്ള ആൾക്കാരെന്തു വിചാരിക്കും എന്നു ചിന്തിച്ചിട്ടില്ല, പിന്നെയല്ലേ സമൂഹം. പലപ്പോഴും ഞാൻ മുൻപ് ചെയ്‌ത കാര്യങ്ങൾ ഇന്ന് ഒരു മടിയും കൂടാതെ സമൂഹം ചെയ്യുന്നുണ്ട്. ഉദാഹരണം പറയാം. കളിമണ്ണിൽ പ്രസവം ചിത്രീകരിച്ചെന്നു പറഞ്ഞു ചിലർ വിമർശിച്ചു. ഇന്ന് സോഷ്യൽ മീഡിയയിൽ എത്ര ഇൻഫ്ലുവൻസേഴ്‌സും നടിമാരുമാണ് പ്രസവകാലം ചിത്രീകരിക്കുന്നത്. ഞാനാണെങ്കിൽ ഒരു സിനിമയ്ക്കു വേണ്ടിയാണു ചെയ്‌തത്.
ഇന്നാണെങ്കിലോ ഗർഭധാരണത്തിന്റെ ഓരോ ദിവസങ്ങളുമല്ലേ അല്ലേ പോസ്‌റ്റ് ചെയ്യുന്നത്. എന്റെ അച്‌ഛൻ പറഞ്ഞിട്ടുണ്ട്, മോളേ, എന്തു ജോലി ചെയ്‌താലും ആത്മാർഥമായി ചെയ്യണം. സിനിമ കണ്ടു കഴിഞ്ഞു പുറത്തു വന്നാൽ ശ്വേത മേനോനെ കുറിച്ചു പറയരുത്. ആ കഥാപാത്രത്തെ കുറിച്ചേ പറയാവൂ’ എന്ന്. നല്ല കഥാപാത്രങ്ങളെ കാത്തിരിക്കുമ്പോൾ വിവാദം ഒക്കെ ആര് ഓർക്കുന്നു.” എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്വേത മേനോൻ പറഞ്ഞത്.