രഞ്ജിനി ഹരിദാസ് മലയാളികൾക്ക് പ്രിയപ്പെട്ട അവതാരികയാണ്. വേറിട്ട അവതരണശൈലിയിലൂടെയാണ് രഞ്ജിനി ശ്രദ്ധേയയായത്. പ്രേക്ഷകർക്ക് രഞ്ജിനി സുപരിചിതയായത് സ്റ്റാർ സിംഗര്‍ റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയതോടെയാണ്. പിന്നീട് അങ്ങോട്ട് രഞ്ജിനി ഒരുപാട് ടിവി പരിപാടികളിലും സ്റ്റേജ് ഷോകളിലും തിളങ്ങിയിട്ടുണ്ട്. താരം ബിഗ് ബോസ് മലയാളം ആദ്യത്തെ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത് തന്റെ കോളജ് കാലത്തുള്ള കുറച്ച് ഓർമചിത്രങ്ങളാണ്.
ഇതിലൊരു രഹസ്യവുമില്ല, ഞാന്‍ ഡാന്‍സ് ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ അത് പാര്‍ട്ടികളിലേക്കും ക്ലബ്ബുകളിലേക്കും വല്ലപ്പോഴുമുള്ള സ്റ്റേജ് ഷോകളിലേക്കുമായി ചുരുങ്ങിയെങ്കിലും എപ്പോഴും അങ്ങനെയായിരുന്നില്ല. എന്റെ സുഹൃത്ത് അയച്ചുതന്ന 2000-2003 കാലഘട്ടത്തില്‍ നിന്നുള്ള ഈ കോളേജ് ചിത്രങ്ങള്‍ എന്നെ പഴയ ഓര്‍മകളിലേക്ക് കൊണ്ടുപോയി.
അത്രത്തോളം മിസ്സ് ചെയ്യുന്നു ആ ദിനങ്ങള്‍. തമാശയും മടുപ്പും സമ്മാനിക്കുന്ന പ്രാക്ടീസ് സെഷനുകൾ, കടുത്ത മത്സരങ്ങള്‍, കോസ്റ്റ്യൂം തേടിയുള്ള ഞങ്ങളുടെ ഷോപ്പിംഗുകള്‍, ഒപ്പം എന്റെ ഗേള്‍ ടീമിനെയും. സെന്റ് തെരേസാസ് കോളേജില്‍ പഠിച്ച കാലത്തെ ഓര്‍മകള്‍ പങ്കിട്ടുകൊണ്ടാണ് രഞ്ജിനി ഇത് കുറിച്ചത്.
View this post on Instagram