എന്നെക്കാൾ നന്നായി തിരുവനന്തപുരം സ്ലാങ്ങ് പറയുവാൻ ആ ജില്ലക്കാർക്ക് സാധിക്കും! മനസ്സ് തുറന്ന് സുരാജ് വെഞ്ഞാറമൂട്!

മലയാള സിനിമയിലെ മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻപന്തിയിൽ ഉണ്ടാകുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിൽ എത്തിയ സുരാജ് പിന്നീട് ഹാസ്യ കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ കയ്യിലെടുത്തു. പിന്നീട് മികച്ച കഥാപാത്രങ്ങൾ ചെയ്ത മലയാള സിനിമ പ്രേക്ഷകരെ തന്നെ താരം വിസ്മയിപ്പിച്ചു. തിരുവനന്തപുരം സ്ലാങ്ങിൽ ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്താണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അത്തരം സിനിമകള്‍ ചെയ്തതിന് ശേഷം മലപ്പുറമോ കോഴിക്കോടോ പോകുമ്പോള്‍ അവിടെയുള്ളവര്‍ തന്നേക്കാള്‍ നന്നായി തിരുവനന്തപുരം ഭാഷ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്ന് പറയുകയാണ് സുരാജ്.

Suraj Venjaramoodu: Suraj Venjaramoodu aces an all-black look in his latest  post | Malayalam Movie News - Times of India

‘തള്ളേ സുഖങ്ങളൊക്കെ തന്നേ, എന്തരപ്പീ എന്നൊക്കെ മറ്റ് ജില്ലകളിലുള്ളവര്‍ അതേ ടോണില്‍ ചോദിക്കും. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും,’ സുരാജ് പറയുന്നു. എന്നാല്‍ തുടര്‍ച്ചയായി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ തനിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ലെന്നും സുരാജ് പറയുന്നുണ്ട്. അഭിനയരംഗത്തേക്ക് വന്നപ്പോഴേ പലരും പറയുമായിരുന്നു സുരാജേ സ്ലാങ്ങ് കൊണ്ട് കുറേ കാലം പിടിച്ചു നില്‍ക്കാന്‍ ആവില്ലെന്ന്. എനിക്ക് ഒരു താല്‍പര്യവുമുണ്ടായിട്ടല്ലായിരുന്നു. മിക്കവാറും സംവിധായകരാണ് പറയുന്നത് സുരാജേ തിരുവനന്തപുരം ഭാഷ തന്നെ മതിയെന്ന്.

Suraj Venjaramoodu, Kani Kusruti, Lijo Jose Pellissery: Winners Of The  Kerala State Film Award 2020 | HuffPost none

സാറേ വേറെ എത്രയോ സ്ലാങ്ങ് ഉണ്ട്, അതല്ലേ വെറൈറ്റി എന്ന് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പൊ ഇത് ചെയ്യ് എന്നാണ് മറുപടി കിട്ടുക. അങ്ങനെ സമ്മര്‍ദ്ദം മൂലം ചെയ്യേണ്ടി വന്നിട്ടുണ്ട് പലപ്പോഴും,’സുരാജ് പറയുന്നു. അവരുടെ ആവശ്യത്തിന് നമ്മളെ ഉപയോഗിക്കുകയും പിന്നീട് നമുക്കതേ പറ്റൂവെന്ന് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതായാണ് സ്ലാങ്ങിന്റെ കാര്യത്തില്‍ തനിക്ക് തോന്നിയിട്ടുള്ളതെന്നും സുരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

Related posts