മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് ആനി. അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് ആനി. ആനിയുടെ ആദ്യ ചിത്രത്തിലെ വേഷം തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം നായികയായും എത്തിയിരുന്നു. സംവിധായകൻ ഷാജികൈലാസുമായുള്ള വിവാഹശേഷം ആനി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു.
ഇപ്പോഴിതാ മുടിയുടെയും സൗന്ദര്യത്തിന്റെയും രഹസ്യം തുറന്നുപറയുകയാണ് താരം. വാക്കുകൾ ഇങ്ങനെ, ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു മുടിയുടെ കരുത്ത്. സ്കൂൾ കാലം മുതൽ ആഴ്ചയിൽ ഒരു ദിവസം കാച്ചെണ്ണ പുരട്ടി മൃദുവായി തലയോടിൽ ഒന്നു മസാജ് ചെയ്യും. ഷാംപൂ ഉപയോഗിക്കില്ല. പിന്നീട് ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്ത് മുടി കഴുകും. കോളജ് കാലത്ത് കരിക്കിൻ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു. ഇപ്പോഴും കാച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. നാടൻ സൗന്ദര്യപരിചരണമാണ് അന്നും ഇന്നും ചെയ്യാറുള്ളത്.