മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ്. താരത്തിന്റെ ആദ്യത്തെ ഓ ടി ടി റിലീസ് ആണ് കോൾഡ് കേസ്. ഗംഭീര വരവേല്‍പാണ് ചിത്രത്തിന്റെ ട്രെയിലറിനും മറ്റും പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഹൊറര്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുവാനാണ് ഇരുന്നത് എങ്കിലും, നിലവിലെ സാഹചര്യത്തില്‍ ലഭിച്ച ഏറ്റവും മികച്ച പ്ലാറ്റ് ഫോം ആണ് ആമസോണ്‍ എന്ന് പൃഥ്വി പറയുന്നു. തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസ് എന്ന ചിത്രത്തില്‍ അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലനാണ് നായിക.
ഇതിനോടകം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പൃഥ്വിരാജും അദിതിയും ഒരുപാട് അഭിമുഖങ്ങള്‍ നല്‍കി കഴിഞ്ഞു. സംസാരത്തിലെല്ലാം പൃഥ്വിയോടും മലയാള സിനിമയോടുമുള്ള ഇഷ്ടവും താത്പര്യവും അദിതി തുറന്ന് പറയുന്നുണ്ടായിരുന്നു. എന്നാല്‍ അപ്പോഴെല്ലാം പൃഥ്വിരാജിനെ സര്‍ എന്ന വിളിയോടെയാണ് അദിതി അഭിസംബോധന ചെയ്തത്. ഏറ്റവും ഒടുവില്‍ നല്‍കിയ അഭിമുഖത്തില്‍ അത് തിരുത്താന്‍ ആവശ്യപ്പെടുകയാണ് മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് തന്നെ സര്‍ എന്ന് വിളിയ്ക്കുന്നത് നിര്‍ത്താമോ എന്ന് പൃഥ്വിരാജ് അദിതിയോട് ചോദിയ്ക്കുന്നത്. ‘എന്നെ സര്‍ എന്ന് വിളിയ്ക്കുന്നത് നിര്‍ത്തൂ. പൃഥ്വി എന്ന് വിളിയ്ക്കുന്നത് അത്ര വലിയ തെറ്റ് ഒന്നുമല്ല എന്നാണ് നടന്‍ പറഞ്ഞത്.
കോള്‍ഡ് കേസ് എന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. എന്നാല്‍ താന്‍ മുന്‍പ് ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് എ സി പി സത്യജിത്ത് എം എന്ന് പൃഥ്വി പറയുന്നു. ഈ സിനിമയെ സംബന്ധിച്ച് കഥാപാത്രങ്ങളെക്കാള്‍ പ്രധാന്യം കഥയ്ക്കാണ്. ഈ തിരക്കഥയാണ് സിനിമ എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്നും നടന്‍ വ്യക്തമാക്കി. മേധ പത്മജ എന്നാണ് അദിതി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് അദിതി എത്തുന്നത്.
അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ആത്മിയ, അലന്‍സിയര്‍ ലെ ലോപ്പസ്, രാജേഷ് ഹെബ്ബാര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.