ശ്രുതി രജനികാന്ത് പ്രേക്ഷകരുടെ പ്രിയ നടിയാണ്. ശ്രുതി തന്റെ ആരാധകരെ സൃഷ്ടിച്ചത് ചക്കപ്പഴം എന്ന മിനി സ്‌ക്രീൻ പരമ്പരയിൽ പൈങ്കിളി ആയി എത്തിയാണ്. താരത്തിന് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. താരത്തിന് സോഷ്യൽ മീഡിയയിൽ ഒരുപാട് ഫാൻ പേജുകൾ ആണുള്ളത്. ശ്രുതി ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകരെ കൈയ്യിലെടുത്തിട്ടുണ്ട്. ഇപ്പോൾവൈറൽ ആകുന്നത് ശ്രുതിയുടെ ഏറ്റവും പുതിയ ചിത്രമാണ്. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ആത്മസുഹൃത്തിന് ഒപ്പമുള്ള ചിത്രവും അതിനു നൽകിയ മനോഹരമായ ക്യാപ്‌ഷനും ആണ്.
ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നവൻ, സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്നവൻ, വേറെന്ത് വേണം, എന്ന ക്യാപ്‌ഷൻ നൽകിയാണ് ശ്രുതി ചിത്രം പങ്ക് വച്ചത്. ചിത്രത്തിലുള്ളത് ഫാഷൻ ഫോട്ടോഗ്രാഫർ ജിതിൻ ബാബുവാണ്. മിനി സ്‌ക്രീനിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ശ്രുതി മലയാളികളുടെ ശ്രദ്ധയാകർഷിച്ചത് മണിയൻ പിള്ള രാജുവിന്റെ മരുമകളായി എത്തിയാണ്. അതിനും മുൻപേ മാനസപുത്രിയിൽ ശരത്തിന്റെയും സംഗീത മോഹന്റെയും മകൻ ആയി വേഷം ഇട്ടതും ശ്രുതിയാണ്. വർഷങ്ങൾക്കിപ്പുറം ഫ്ളവേഴ്സിലൂടെ പൈങ്കിളിയായി വീണ്ടും മലയാളികളെ കുടുകുടെ ചിരിപ്പിക്കാനായി ശ്രുതി എത്തി. എന്നാൽ ആരാധകർ പറയുന്നത് താര സുന്ദരിയ്ക്ക് വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഇപ്പോഴും സംഭവിച്ചിട്ടില്ല എന്നാണ്.
ആരാധകർ ശ്രുതിയുടെ അഭിനയത്തിന് നൂറിൽ നൂറു മാർക്കാണ് നൽകിയിരിക്കുന്നത്. ശ്രുതി ഒരു നർത്തകി കൂടിയാണ്. ശ്രുതി ഒരു സാധാ മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ച കുട്ടിയാണ്. അച്ഛനും അമ്മയും അനുജനും ആണ് ശ്രുതിക്ക് ഉള്ളത്.