ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് അമ്പിളിദേവിയുടെയും ഭർത്താവിന്റെയും ഇടയിലുള്ള പ്രശ്നങ്ങൾ. വളരെയധികം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമായി അത് മാറിക്കഴിഞ്ഞു. ഇപ്പോൾ നടി അമ്പിളി ദേവി, വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും ഒന്നും തന്നെ ഇല്ലാതാക്കാൻ സാധിക്കുകയില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. നടിയുടെ പുതിയ പോസ്റ്റിൽ പറയുന്നത് ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും അതിൽ തളരാതെ മുന്നേറാനുള്ള ആർജ്ജവം തനിക്കുണ്ടെന്ന് കൂടിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഒരു നർത്തകി കൂടിയായ താരം തന്റെ ജോലികളിലേക്ക് തിരികെ എത്തിയിട്ടുണ്ടാകും എന്ന സൂചനയാണ് ലഭിക്കുന്നത്.
ലോക നൃത്ത ദിനത്തോടനുബന്ധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അമ്പിളി പങ്കുവെച്ചത് കുരുന്നുകൾക്ക് നൃത്തകല പകർന്നു നൽകുന്ന ദൃശ്യങ്ങൾ ആണ്. അമ്പിളി വീഡിയോയ്‌ക്കൊപ്പം നൃത്തം എന്നത് ആത്മാവിന്റെ മറഞ്ഞിരിക്കുന്ന ഭാഷയാണ് എന്ന ക്യാപ്ഷനാണ് അമ്പിളി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അമ്പിളിക്ക് പിന്തുണ നൽകിക്കൊണ്ട് നിരവധി ആരാധകരാണ് രംഗത്ത് എത്തിയത്. ഇനിയുള്ള ജീവിതം സന്തോഷവും സമാധാനവും ഉള്ളതാവട്ടെ, മുന്നോട്ടു പോവൂ ധൈര്യമായി എല്ലാവരും കൂടെ ഉണ്ട്, ജീവിതത്തിൽ ഒരുപാട് പ്രശ്നം വരും അതിനെയെല്ലാം അതിജീവിച്ചു മുൻപോട്ട് പോകണം അതിനുള്ള ധൈര്യം ഉണ്ടാകട്ടെ, രണ്ട് പൊന്നുംകുടം പോലുള്ള മക്കളില്ലേ ഒരു തിന്മയും വരില്ല, ഐശ്വര്യമേ ഉണ്ടാകൂ, എന്നിങ്ങനെ ഒരുപാട് കമന്റുകളാണ് അമ്പിളിയുടെ പോസ്റ്റിന് ലഭിച്ചത്.